നിർധനരായ വിധവകളുടെ കുട്ടികൾക്ക്‌ തുടർ വിദ്യാഭാസത്തിനു ധനസഹായം നൽകുന്നു

കുവൈത്ത് സിറ്റി: ഫസ്റ്റ് ഏ.ജി. ചർച്ച് കുവൈത്ത് സി.എ. അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ മലയാളം ഡിസ്‌ട്രിക്ട്‌ കൗൺസിൽ സി. എ. യുടെ സഹകരണത്തോടെ നിർധനരായ വിധവകളുടെ കുട്ടികൾക്ക്‌ തുടർ വിദ്യാഭാസത്തിനു (After plus two) ധനസഹായം ചെയ്യുന്നു. കുവൈത്ത് ഫസ്റ്റ് ഏ.ജി. സി.എ. യുടെ ചാരിറ്റി മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മുൻ വർഷങ്ങളിലും മലയാളം ഡിസ്ട്രിക്ട് സി.എ.യുമായി സഹകരിച്ചു നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ‌ കുവൈത്ത് ഫസ്റ്റ്‌ ഏ.ജി. സി.എ. ചെയ്തിട്ടുണ്ട്.

post watermark60x60

ഏ.ജി. മലയാളം ഡിസ്ട്രിക്ട്‌ കൗൺസിലിൽ ഉൾപ്പെടുന്ന സഭകളിൽ നിന്നും ഈ സഹായത്തിന് അർഹരായവർ ഡിസ്ട്രിക്ട് സി.എ. ഡിപ്പാർട്ട്മെന്റ്‌ മുഖേന പ്രാദേശിക സഭാ ശുശ്രൂഷകന്മരുടെ ശുപാർശ കത്തോടു കൂടി 2020 ഡിസംബർ 25 നു മുൻപായി ഫസ്റ്റ്‌ അസംബ്ലി ഓഫ്‌ ഗോഡ്‌ കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ്‌ ഏബ്രഹാമിനെയൊ സഭാ കമ്മറ്റിയേയൊ സി. എ. കമ്മറ്റിയെയോ അറിയിക്കേണ്ടതാണ്. ലഭിക്കുന്ന അപേക്ഷളിൽ നിന്നും ഫസ്റ്റ്‌‌‌ അസംബ്ലി ഓഫ്‌ ഗോഡ്‌ കുവൈറ്റ്‌ സഭാ കമ്മറ്റി തിരഞ്ഞെടുക്കുന്ന 20 പേർക്കായിരിക്കും സഹായം ലഭിക്കുക.

കുവൈത്ത് ഫസ്റ്റ് ഏ.ജി. സി.എ.യുടെ പ്രവർത്തനങ്ങൾക്ക് ഷൈജു രാജൻ ചരുവിൽ(പ്രസിഡന്റ്), ബിനു ബ്ലസ്സൻ (സെക്രട്ടറി),മഞ്ജു സുനീഷ്‌ (ട്രഷറർ) തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Download Our Android App | iOS App

കൂടുതൽ വിവരങ്ങൾക്ക്:

Email : firstagcakuwait@gmail.com

Phone: 00 965 97251639.

-ADVERTISEMENT-

You might also like