ഇടയ്ക്കാട് കൂട്ടായ്മ സംഘടിപ്പിക്കുന്ന ദ്വിദിന ആത്മീയ സംഗമം

ഇടയ്ക്കാട് : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എന്ന ഇടയ്ക്കാട് വിശ്വാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ കൺവെൻഷൻ നടത്തപ്പെടുന്നു. ഡിസംബർ 25, 26 തീയതികളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ യുവ പ്രഭാഷകരായ പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ, പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നിവർ മുഖ്യപ്രഭാഷണം നടത്തുന്നു.

ക്രൈസ്തവ സംഗീത രംഗത്തെ യുവ ഗായകരായ ഫിന്നി എബ്രഹാം യു എ ഇ, ഇവാ. എബിൻ അലക്സ് കാനഡ എന്നിവർ അതിഥി ഗായകരായി പങ്കെടുക്കുന്നു. കൂടാതെ യു. സി. എഫ് ക്വയർ ആത്മീയ ശുശ്രൂഷകളുടെ ഭാഗമാകുന്നു. വൈകിട്ട് 7 മുതൽ നടക്കുന്ന ഈ കൂട്ടായ്മ സൂം പ്ലാറ്റ്ഫോമിലൂടെയാണ് സംഘടിപ്പിക്കുന്നത്. കൂടാതെ ക്രൈസ്തവ എഴുത്തുപുര, യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എന്നീ ഫേസ്ബുക്ക് പേജുകളിലൂടെയും കൺവെൻഷൻ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

വിവിധ സഭാ പ്രതിനിധികളും ശുശ്രൂഷകൻമാരും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇടയ്ക്കാട് ഐക്യ കൂട്ടായ്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു സി എഫ്, ലോക്ക് ഡൗൺ കാലത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയത് വാർത്താ പ്രാധാന്യം നേടിയിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading