ഡിസംബർ 16 കേരളം കാത്തിരുന്ന ഒരു ദിവസമായിരുന്നു. തൃതല പഞ്ചായത്തുകളിലെ ഫലം വന്നപ്പോൾ അന്ന് വൈകിട്ട് നടന്ന വാർത്താസമ്മേളനത്തിൽ ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രിയുടെ വാക്കുകളാണ് തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത്. ഈ സർക്കാരിനെതിരെ അനേക ആരോപണങ്ങൾ തൊടുത്തുവിട്ടു. എന്നാൽ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ നോക്കിയില്ല, അവിടെയും വിവാദങ്ങൾ അല്ല വലുത് ജനത്തിന്റെ ക്ഷേമത്തിനാണ് ഊന്നൽ കൊടുത്ത് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും പ്രശ്നങ്ങൾ വന്നപ്പോൾ അവർ ജനത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചുവെന്ന് ഒരു സമുന്നത നേതാവ് സർക്കാരിനെ പുകഴ്ത്തി പറഞ്ഞത് നാം വാർത്താമാധ്യമങ്ങളിൽ കൂടി നാം അറിഞ്ഞതാണല്ലോ.
Download Our Android App | iOS App
ഈ രണ്ടു വാചകങ്ങളിലും നാം പരിശോധിച്ചാൽ അനേക നല്ല കാര്യങ്ങൾ പഠിക്കുവാൻ കഴിയും. നാം ആരോപണങ്ങൾക്ക് പുറകെ അല്ലെങ്കിൽ വിവാദങ്ങൾക്ക് പുറകെ പോകുകയാണെങ്കിൽ അതിനു മാത്രമേ സമയം കാണുള്ളൂ. നാം ഒരിക്കലും എല്ലാത്തിനും മറുപടി കൊടുക്കേണ്ട ആവശ്യമില്ല. അത് അതിന്റെ വഴിക്ക് തന്നെ വിടണം. നമ്മളെ ജനങ്ങൾ അല്ലെങ്കിൽ നേതൃത്വം ഒരു കാര്യം ഏല്പിച്ചാൽ അത് അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കണം. ജനങ്ങളാണ് നമ്മോടൊപ്പം ഉള്ളത്. അവർക്കുവേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ മുൻമ്പോട്ടും അവരുടെ പിന്തുണകൾ ഉണ്ടായിരിക്കും.

നേതൃത്വസ്ഥാനത്ത് ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു പ്രസ്ഥാനം വളർന്നുവരുമ്പോൾ കൂടുതൽ ആരോപണങ്ങൾ, വിവാദങ്ങൾ, ഇല്ലാകഥകൾ പറഞ്ഞുണ്ടാക്കും. പറയുന്നവരുടെ ഭാഗം വിജയിക്കാൻ എന്തും പറയുന്ന രീതി ഉണ്ടാകും. എങ്ങനെയെങ്കിലും തകർക്കണം എന്ന ലക്ഷ്യത്തോടെ. എന്നാൽ അങ്ങനെ ഉണ്ടാകുമ്പോൾ അതിലേക്ക് ശ്രദ്ധ കൊടുത്താൽ നമ്മൾ ഏറ്റെടുത്തിരിക്കുന്ന ഭൗത്യം പൂർത്തീകരിക്കാൻ കഴിയില്ല.
യേശു തന്റെ ജീവിതത്തിലൂടെ നമുക്ക് പഠിപ്പിച്ച് തന്നതും അപ്രകാരമായിരുന്നു. വിവാദങ്ങൾ ഉണ്ടാകുമ്പോഴും, തിരക്കുകൾ ഉണ്ടാകുമ്പോഴും തന്നെ ഏല്പിച്ച ഭൗത്യം താൻ ചെയ്തുകൊണ്ടേയിരുന്നു. അതിൽ ഒട്ടും വിട്ടുവീഴ്ച ചെയ്തില്ല. വിശ്വസ്ഥയോടെ കാര്യങ്ങൾ ചെയ്തു.
ആരോപണ, വിവാദങ്ങൾ ഉണ്ടാകുമ്പോൾ നമ്മിൽ ഏല്പിച്ചിരിക്കുന്ന ഭൗത്യം നാം മറന്നുപോകരുത്. വിവാദങ്ങളുടെ പുറകെ പോയി സമയം വൃഥാ കളയാതെ ജനത്തിന്റെ ക്ഷേമത്തിനും, സമാധാനത്തിനും വേണ്ടി നിലകൊള്ളുക. ജനങ്ങൾക്ക് വേണ്ടി ആര് നിന്നാലും ജനങ്ങളുടെ പിന്തുണ എന്നും ഉണ്ടാകും.
ബിൻസൺ കെ. ബാബു