തദ്ദേശഭരണ തെരഞ്ഞടുപ്പിൽ വിശ്വാസികൾക്ക് മികച്ച വിജയം

വാർത്ത : Jerin George

തിരുവല്ല: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾക്ക് മികച്ച വിജയം.
അടൂർ നഗരസഭയിലെ 1 -ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സൂസി ജോസഫ്, റാന്നി നാറാണംമുഴി ഗ്രാമപഞ്ചായത്ത് 1 -ാംവാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ സാംജി ഇടമുറി, കടമ്പനാട് ഗ്രാമപഞ്ചായത്ത് 4 -ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി നെൽസൺ ജോയിസ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 12 -ാം വാർഡിൽ യുഡിഎഫ് ജിജോ ചെറിയാൻ, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐസൺ ജിത്ത്, കാഞ്ഞിരത്താമല ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അനീഷ് ഫിലിപ്പ്, മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജോൺ വർഗീസ്, വെള്ളാവൂർ ഗ്രാമപഞ്ചായത്ത് 2 -ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ സന്ധ്യാ റെജി, തലവൂർ ഗ്രാമപഞ്ചായത്ത് 1 -ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി പ്രെയ്സൺ ഡാനിയൽ, എരുമേലി ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിസി സജി, മാന്നാർ ഗ്രാമപഞ്ചായത്ത് 1 -ാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി സുനിത എബ്രഹാം, കോരുത്തോട് ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി സാബു എന്നിവരാണ് വിജയിച്ചവരിൽ ചിലർ.
മുൻകാലങ്ങൾക്ക്‌ വിരുദ്ധമായി ഈ തിരിഞ്ഞടുപ്പിൽ സാന്നിധ്യമറിയിച്ച് പെന്തെക്കോസ്ത് സഭാംഗങ്ങൾ രാഷ്ട്രീയ കാഴ്ചപ്പാടിൽ വന്ന മാറ്റവും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് പെന്തെക്കോസ്ത് സമൂഹത്തിന്റെ പ്രാധാന്യം മനസ്സിലായി തുടങ്ങിയതിന്റെ സൂചനയും ആണെന്ന് നിരീക്ഷകർ വിലയിരുത്തുന്നത്. പാസ്റ്റർമാർ ഉൾപ്പെടെ അൻപതോളം വിശ്വാസികളാണ് ഈ പ്രാവശ്യം മത്സരരംഗത്ത് ഉണ്ടായിരുന്നത്.
നിലമ്പൂർ, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, അടൂർ, കൊട്ടാരക്കര, പുനലൂർ, നെയ്യാറ്റിൻകര നിയോജക മണ്ഡലങ്ങളിൽ പെന്തെക്കോസ്ത് സഭാംഗങ്ങളുടെ വോട്ടുകൾ നിർണായകമാണ്.
തിരഞ്ഞെടുപ്പിൽ വിജയിച്ചവർ അഴിമതി രഹിത മാതൃകാ ഭരണം കാഴ്ചവയ്ക്കുവാനുള്ള അവസരം പ്രയോജനപ്പെടുത്തട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.