ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ വാര്‍ഷീക കണ്‍വെന്‍ഷന്‍

മെല്‍ബണ്‍ :  ഐ.പി.സി ഓസ്ട്രേലിയ റീജിയന്‍ വാര്‍ഷീക കണ്‍വെന്‍ഷന്‍ ഡിസംബര്‍ 18, 19, 20  (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സൂം പ്ലാറ്റ്ഫോമില്‍ നടത്തപ്പെടുന്നു. ഡിസംബര്‍ 18 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് കണ്‍വെന്‍ഷന്‍  ഉത്ഘാടനം ചെയ്യും.

വൈകിട്ട് 7 മുതല്‍ 9 വരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഐ പി സി ജനറല്‍ പ്രസിഡണ്ട് ഡോ. ടി വത്സന്‍ എബ്രഹാം, പാസ്റ്റര്‍ ഷിബു തോമസ്‌  (യു എസ് എ), പാസ്റ്റര്‍ തോമസ്‌ ജോര്‍ജ് (ഐ പി സി ഓസ്ട്രേലിയ റീജിയന്‍ പ്രസിഡണ്ട്) എന്നിവര്‍ മുഖ്യ പ്രസംഗകരായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ സയോണ്‍ സിംഗേഴ്സും, ഞായറാഴ്ച ഐ പി സി റീജിയന്‍ ക്വയറും ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുന്നതാണ്.

ഞായറാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെ എല്ലാ സഭകളും ചേര്‍ന്ന് സംയുക്തമായി സഭായോഗം നടത്തുന്നതാണ്. എല്ലാ ദൈവമക്കളുടെയും പ്രാര്‍ത്ഥനയും സാന്നിധ്യവും ഉണ്ടായിരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.