കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ് കൂട്ടായ്മ ഡിസംബർ 18ന്

 

കടമ്പനാട് : കടമ്പനാട് കേന്ദ്രീകരിച്ചുള്ള ശുശ്രൂഷക സംഗമമായ കടമ്പനാട് പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് ഡിസംബർ 18 വെള്ളിയാഴ്ച വൈകിട്ട് 7. 30 മുതൽ നടക്കും.

സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന ഓൺലൈൻ കൂട്ടായ്മയിൽ ഓറൽ റോബർട്ട് യൂണിവേഴ്സിറ്റി മുൻ പ്രൊഫസറും, പ്രശസ്ത പ്രഭാഷകനുമായ ഡോക്ടർ തോംസൺ കെ മാത്യു മുഖ്യാതിഥിയാണ്. തുവയൂർ എ ജി സഭ ആത്മീയ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

നൂറിലധികം വരുന്ന ശുശ്രൂഷകൻമാരുടെ സൗഹൃദ കൂട്ടായ്മയാണ് കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ്. ശുശ്രൂഷക സെമിനാറുകൾ, ഫാമിലി മീറ്റുകൾ, സന്നദ്ധ പ്രവർത്തനങ്ങൾ എന്നിവ ഈ കൂട്ടായ്മയുടെ കീഴിൽ സംഘടിപ്പിക്കാറുണ്ട്.

പാസ്റ്റർ ബേബി കടമ്പനാട് (പ്രസിഡണ്ട്), പാസ്റ്റർ ഷാബു ജോൺ (സെക്രട്ടറി), പാസ്റ്റർ ഒ എം കുഞ്ഞുമോൻ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

Zoom ID : 7318480667

Password : Bethelag

-Advertisement-

You might also like
Comments
Loading...