ഇന്നത്തെ ചിന്ത : നക്ഷത്രങ്ങൾക്കിടയിലും അവനുണ്ട് | ജെ.പി വെണ്ണിക്കുളം

ഒബാദ്യാവു 1:4
നീ കഴുകനേപ്പോലെ ഉയർന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാടു.

post watermark60x60

ഏദോമിന്റെ കേന്ദ്രസ്ഥാനമായിരുന്നു പെട്രാ നഗരം. ശത്രുവിനു എത്തിച്ചേരാൻ കഴിയാത്ത ഇടമായിരുന്നു അത്. അസാധ്യതയെ കാണിക്കാൻ ഉപയോഗിച്ച പദമാണ് ‘നക്ഷത്രങ്ങൾക്കിടയിൽ കൂടുവച്ചാൽ’ എന്നത്. ആധുനിക ശാസ്ത്രം ഇതു അംഗീകരിക്കില്ല എങ്കിലും ഞങ്ങളെ ആർക്കും ഒന്നും ചെയ്യാനാകില്ല എന്നു അഹങ്കരിക്കുന്നവർക്കുള്ള പാഠമാണ് ഈ വാക്യം. അവർ താമസിയാതെ ശത്രുക്കളാൽ തകർക്കപ്പെട്ടു എന്നത് ചരിത്രം. പ്രിയരെ, ഗർവിയെ ദൂരത്തു നിന്നു ദൈവം അറിയുന്നു.

ധ്യാനം: ഓബദ്യവ് പ്രവചന പുസ്തകം
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like