താനെ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ വാർഷിക ത്രിദിന ഓൺലൈൻ കൺവെൻഷൻ

താനെ : താനെ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ 24മത് വാർഷിക ത്രിദിന കൺവെൻഷൻ ഡിസംബർ 11 മുതൽ 13 വരെയുള്ള തീയതികളിൽ വൈകിട്ട് 7.00 മണി മുതൽ 9.00 വരെ ഓൺലൈൻ സൂം പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുന്നതാണ്.
താനെ പെന്തെക്കോസ്റ്റൽ ഫെലോഷിപ്പിന്റെ പ്രസിഡന്റ് പാസ്റ്റർ കെ എം വർഗീസ് പ്രാരംഭ ദിനം വൈകിട്ട് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്‌യുന്ന കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി പാസ്റ്റർ റെജി ശാസ്താംകോട്ട,പാസ്റ്റർ ഷിബു തോമസ്,പാസ്റ്റർ ടി ജെ സാമുവേൽ തുടങ്ങിയർ ദൈവ വചനം ശുശ്രൂഷിക്കുന്നതായിരിക്കും.
Download Our Android App | iOS App
ഡിസംബർ 12 ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെയുള്ള ഹിന്ദി മീറ്റിംങ്ങിൽ പാസ്റ്റർ തോമസ് ചെറിയാൻ ദൈവ വചനം ശുശ്രൂഷിക്കും. അനുഗ്രഹമായ ഗാനശുശ്രുഷകൾക്ക് പാസ്റ്റർ ടി ഡി ലാലു നേതൃത്വം നൽകുന്നതായിരിക്കും.