സഭാഹാളിലും പാഴ്സണേജിലും മോഷണം നടന്നു

 

post watermark60x60

മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി ബർശേബ ഐ.പി സി സഭാശുശ്രൂഷകനും പ്രഭാഷകനുമായ പാസ്റ്റർ. ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാടിൻ്റെ സഭാഹാളിലും പാഴ്സണേജിലും മോഷണം  നടന്നു.

Download Our Android App | iOS App

വിലപിടിപ്പുള്ള നിരവധി വസ്തുക്കളും പണവും അപഹരിക്കപ്പെട്ടിട്ടുണ്ട്.

ഭാര്യയുടെ ചികിത്സയോട് ബന്ധപ്പെട്ട് മറ്റൊരിടത്തായിരുന്നു കുടുംബം. ഞായറാഴ്ച സഭയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

സഭാഹോളിൻ്റെ സൈഡിലെ വാതിൽ വെട്ടിപ്പൊളിച്ചു അകത്തു കയറിയാണ് മോഷണം നടത്തിയത്. സഭയുടെ അലമാരിയിൽ നിന്നു 3000ത്തോളം രൂപയും മറ്റ് സാമഗ്രികളും നഷ്ടപ്പെട്ടു. സാധനങ്ങൾ മുഴുവൻ അലങ്കോലമാക്കിയിട്ടുണ്ട്.

സാമൂഹ്യ പ്രവർത്തകൻ റിബിൻ തിരുവല്ല വിഷയത്തിൽ ഇടപെടുകയും തുടർന്ന് തിരുവല്ല DYSP രാജപ്പൻ റാവുത്തറിൻ്റെ നിർദ്ദേശപ്രകാരം കീഴ്വായ്പ്പൂർ പോലീസ് സ്ഥലത്തു വന്നു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൈവജനം പ്രാർത്ഥിക്കണമെന്ന് പാസ്റ്റർ ഫെയിത്ത് ബ്ലസൺ പള്ളിപ്പാട് അഭ്യർത്ഥിച്ചു.

-ADVERTISEMENT-

You might also like