ത്രിദിന എക്ക്യൂമെനിക്കൽ കൺവെൻഷൻ

കുവൈറ്റ്‌ : “Eternal Life through Jesus Christ Mission എന്ന ക്രൈസ്തവ സംഘടനയുടെ നേതൃത്വത്തിൽ ഈ വരുന്ന ഡിസംബർ 6,7,8 തീയതികളിൽ ത്രിദിന എക്ക്യൂമെനിക്കൽ കൺവെൻഷൻ സൂം വേദിയിൽ നടത്തപ്പെടുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളേയും ഏകോപിപ്പിച്ചുകൊണ്ടാണ് ഈ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. പാസ്റ്റർ സാം ജോസഫ് കുമരകം, ഡോക്ടർ. ബ്ലസ്സൻ മേമന, പാസ്റ്റർ ബാബു ചെറിയാൻ എന്നിവർ വചന ശുശ്രുഷ നിർവ്വഹിക്കും. പാസ്റ്റർ. ലോർഡ്‌സൺ ആന്റണിയും ജോസ്ഫിൻ ജെയിംസും നയിക്കുന്ന ഗാനശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകൾക്ക് ഗ്ലാഡ്‌സൺ തോമസ് നേതൃത്വം നൽകും.

 

-ADVERTISEMENT-

You might also like