ചർച്ച് ഓഫ് ഗോഡ് യു.എ.ഇ. സംയുക്ത ആരാധന ഡിസംബർ 6-ന്

യു.എ.ഇ: യു.എ.ഇയിലുള്ള സഭകളുടെ സംയുക്ത ആരാധന ഡിസംബർ 6-ന് വൈകുന്നേരം 7.30 മുതൽ സൂം വേദിയിൽ നടത്തപെടുന്നു. യു.എ.ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ മാത്യു -ന് പുറമെ ഡോക്ടർ മുരളീധരൻ, പാസ്റ്റർ ബെഞ്ചമിൻ തോമസ് (യു.എസ്.എ) എന്നിവരും ഈ ആരാധനയിൽ സന്നിഹിതരായിരിക്കും. കോവിഡ് എന്ന മരണകരമായ രോഗത്തിൽ നിന്നും അദ്‌ഭുത സൗഖ്യം പ്രാപിച്ച പാസ്റ്റർ ബെഞ്ചമിൻ തോമസിൻെറ അനുഭവ സാക്ഷ്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും ഈ ആരാധനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like