അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് പതിനഞ്ചാമത് വാർഷിക സമ്മേളനം ഡിസംബർ 5ന്

അൽ ഐൻ സയോൺ ചർച്ച് ഓഫ് ഗോഡ് സഭയുടെ പതിനഞ്ചാമത് വാർഷിക സമ്മേളനം ഡിസംബർ 5ന്  സൂം പ്ലാറ്റ്ഫോമിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് യൂ.എ.ഇ യുടെ ഓവർസീയർ ഡോ കെ. ഓ. മാത്യു ഉത്ഘാടനം ചെയ്യും. സഭാ ശുശ്രുഷകൻ പാസ്റ്റർ ജോസ് മല്ലശ്ശേരി അധ്യക്ഷത വഹിക്കും. ലോകത്തിന്റെ വിവിധ ഇടങ്ങളിലെ പഴയ കാല സഭാവിശ്വാസികളും സഭയുടെ നോർത്ത് ഇന്ത്യയിലെ മിഷണറിമാരും അനുഭവങ്ങൾ പങ്കു വെക്കും. യുവജന സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും നടക്കും.

post watermark60x60

15 വർഷങ്ങൾക്കു മുൻപ് പാസ്റ്റർ ജോസ് മല്ലശ്ശേരി പ്രത്യേക ദൈവനിയോഗത്തിൽ കുടുംബമായി ആരംഭിച്ച ഒരു ചെറിയ കൂട്ടായ്മയാണ് അലൈനിലെ സയോൺ ചർച്ച് ഓഫ് ഗോഡ്. പ്രസ്തുത സമ്മേളനം ക്രൈസ്തവ എഴുത്തു പുരയുടെ ഫേസ്ബുക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like