ആപ്‌കോണിന്റെ നേതൃത്വത്തിൽ വേദപഠന ക്ലാസ്സ്‌

അബുദാബി: അബുദാബിയിലുള്ള പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ ആപ്‌കോൺ ക്രമീകരിക്കുന്ന വേദപഠന ക്ലാസ് ഡിസംബർ 7, 8 തീയതികളിൽ നടക്കുന്നു. സൂം ഓൺലൈനിൽ നടക്കുന്ന മീറ്റിംഗിൽ പാസ്‌റ്റർ ബാബു ചെറിയാൻ (പിറവം) ക്ലാസുകൾ   നയിക്കുന്നു. “പരിശുദ്ധാത്മ നിയത്രിതമായ ക്രിസ്തീയ ജീവിതം” എന്നതാണ് വിഷയം.

Download Our Android App | iOS App

തിങ്കൾ, ചൊവ്വ   ദിവസങ്ങളിൽ  വൈകിട്ട്  7.15 നു യോഗം ആരംഭിക്കും. അനുഗ്രഹീതമായ ഈ മീറ്റിംഗിലേക്കു എല്ലാ  പ്രിയപ്പെട്ടവരെയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. അംഗത്വ സഭകളിലെ ദൈവദാസന്മാർ  മീറ്റിംഗുകൾക്കു  നേതൃത്വം നൽകും. ആപ്‌കോൺ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like
Comments
Loading...