ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി 12- മത് ബിരുദദാനം നടന്നു

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ബിരുദദാനം ഷാർജയിൽ നടന്നു.
ഡിസംബർ മൂന്നാം തീയതി വ്യാഴം വൈകുന്നേരം 7:30 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാനം ക്രമീകരിച്ചിരുന്നു.
സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വാൻസ് മെസ്സെഞ്ചിൽ മുഖ്യ സന്ദേശം നൽകി.
ഇന്റീരിയർ മിനിസ്ട്രയിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്ക് പുറമെ വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ, ആശംസകൾ അറിയിച്ചു കൊണ്ട് ബഹുമാനപെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ , മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി എന്നിവർ സംസാരിച്ചു.
തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പ്രസ്തുത ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക്, അക്കാഡമിക്ക് ഡീൻ ഡോ. റ്റി എം ജോയൽ, അഡ്മിനിസ്ട്രേറ്റർ ബ്രദർ ജോസഫ് കോശി, റെജിസ്ട്രാർ സിസ്റ്റർ നിഷ നൈനാൻ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like
Comments
Loading...