ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരി 12മത് ബിരുദദാനം ഇന്ന് ഷാർജയിൽ

ഡെൻസൻ ജോസഫ്, നെടിയവിള

ഷാർജ : ഗില്ഗാൽ ബിബ്ലിക്കൽ സെമിനാരിയുടെ ബിരുദദാനം നാളെ ഷാർജയിൽ നടത്തപ്പെടുന്നു.
ഇന്ന്  വൈകുന്നേരം 7:30 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ സെമിനാരിയുടെ പന്ത്രണ്ടാമത് ബിരുദദാനം നടത്തപ്പെടുന്നു.
സെമിനാരി വൈസ് പ്രസിഡന്റ് ബിഷപ്പ് ഷാൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വാൻസ് മെസ്സെഞ്ചിൽ മുഖ്യ സന്ദേശം നൽകും.
ഇന്റീരിയർ മിനിസ്ട്രയിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്ക് പുറമെ വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്ന ചടങ്ങിൽ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസണ് സെമിനാരി ഡയറക്ടർ ഡോ. കെ ഓ മാത്യു ഹോണററി ഡോക്ടറേറ്റ് നല്കി ആദരിക്കും.

Download Our Android App | iOS App

ഈ സമ്മേളനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് ബഹുമാനപെട്ട കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംസാരിക്കും.
തികച്ചും കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിന്റെ ക്രമീകരണങ്ങൾക്ക്, അക്കാഡമിക്ക് ഡീൻ ഡോ. റ്റി എം ജോയൽ, അഡ്മിനിസ്ട്രേറ്റർ ജോസഫ് കോശി, റെജിസ്ട്രാർ നിഷ നൈനാൻ എന്നിവർ നേതൃത്വം നൽകും.

 

-ADVERTISEMENT-

You might also like
Comments
Loading...