ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ വാർഷിക കൺവൻഷൻ നാളെ മുതൽ

ഷാർജ : ചർച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ, ഷാർജ, ദൈവ സഭയുടെ വാർഷീക കൺവൻഷൻ 2020 ഡിസംബർ 4,5,6,(വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 7:30 മുതൽ 9:00 (യു.എ.ഇ) 9:00 മുതൽ 10:30 (ഇന്ത്യ )മണി വരെ ഓൺലൈൻ ആയി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. റവ. സി.സി. തോമസ് (കേരള സ്റ്റേറ്റ് ഓവർസീയർ) ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ ദൈവവചനത്തിൽ നിന്നു ശുശ്രൂഷിക്കുന്നതായിരിക്കും.

post watermark60x60

പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഡോ. ബ്ലെസ്സൺ മേമന, ക്ലിന്റ് ജോൺസൻ എന്നിവർ സംഗീത ശുശ്രൂഷയും നിർവഹിക്കുന്നു. ഷാർജ ദൈവ സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ രാജീവ്‌ സേവ്യർ ഈ കൺവൻഷനു നേതൃത്വം നൽകുന്നു. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജ് വഴി തൽസമയം കൺവൺഷൻ സംപ്രേഷണം ചെയ്യുന്നു. ഏവരെയും ഈ ഉണർവ് യോഗങ്ങളിലേക്കു ഹാർഥവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like