പാസ്റ്റർ കുര്യൻ തോമസിന്റെ സംസ്കാര ശുശ്രൂഷ നാളെ

തിരുവല്ല : നവംബർ 25-നു നിത്യതയിൽ ചേർക്കപ്പെട്ട ശാരോൻ ഫെല്ലോഷിപ്പ് ചർച് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ പി ജെ തോമസിന്റെ ഇളയ മകൻ പാസ്റ്റർ കുര്യൻ തോമസിന്റെ (ജോജുമോൻ) സംസ്കാര ശുശ്രൂഷ നാളെ (ഡിസംബർ 1) നടക്കും.

പകൽ 10 മണി മുതൽ തിരുവല്ല ടൗണ് ശാരോൻ ചർച്ചിൽ മൃതദേഹം കാണുന്നതിനും അനുസ്മരണ സന്ദേശങ്ങൾ പങ്കു വയ്ക്കുന്നതിനും ഇതര ശുശ്രൂഷകൾക്കുമായി സമയം വേർതിരിച്ചിട്ടുണ്ട്.
ഉച്ചക്ക് 12.30- നു ശുശ്രൂഷകൾ സെമിത്തെരിയിൽ സമാപിക്കും.
ശുശ്രൂഷകളിൽ സംബന്ധിക്കുന്നവർ കോവിഡ് നിബന്ധനകളും നിർദ്ദേശങ്ങളും പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading