പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് സഭയുടെ ആഗോള കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങളായി

ഓ. പി. എ ഗ്ലോബൽ മീറ്റ്

മസ്കറ്റ് : മദ്ധ്യപൂർവ്വേഷ്യയിലെ ഏറ്റവും വലിയ പെന്തക്കൊസ്ത് സഭയായ പെന്തക്കൊസ്തൽ അസംബ്ലി മസ്ക്കറ്റിൻ്റെ ആഗോള കുടുംബ സംഗമം 2020 ഡിസംബർ 19 ന് നടത്തപ്പെടുന്നു. ലോകത്തിൻ്റെ എല്ലാ വൻകരകളിലുമുള്ള OPA കുടുംബാംഗങ്ങളുടെ ഈ ആത്മീയ സമ്മേളനം ഇദംപ്രഥമായി സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുകയാണ് .

Download Our Android App | iOS App

വൈകിട്ട് 7 മുതൽ (ഒമാൻ സമയം) ആരംഭിക്കുന്ന പ്രസ്തുത സമ്മേളനത്തിൽ OPA സഭയുടെ സ്ഥാപകാംഗങ്ങൾ, മുൻകാല ശുശ്രൂഷകർ, മുൻ അംഗങ്ങൾ എന്നിവർ ഒത്തുചേരുന്നു.

post watermark60x60

സഭാ ശുശ്രൂഷകൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന ഈ മഹാ യോഗത്തിൽ ദൈവനാമം മഹത്വപ്പെടുന്ന അനുഗ്രഹീത ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതാണ്. അനുപമമായ സ്നേഹക്കൂട്ടായ്മകളുടെയും ,ദൈവീക പരിപാലനത്തിൻ്റെയും മധുരസ്മരണകൾ പുതുക്കപ്പെടുന്ന അസുലഭ അവസരമാണീ സ്നേഹക്കൂട്ടായ്മ !

ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന ഈ മഹാമാരിയുടെ നടുവിലും , 47 നിറ വർഷങ്ങളുടെയും ദൈവീക സുരക്ഷയുടെയും നേർസാക്ഷ്യങ്ങളായി OPA കുടുംബം നിലനിൽക്കുന്നു .

സഭാ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ മഹാസമ്മേളണത്തിൻ്റെ അനുഗ്രഹീത നടത്തപ്പിനായി ഏവരുടെയും പ്രാർത്ഥന ക്ഷണിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

 

-ADVERTISEMENT-

You might also like
Comments
Loading...