ഇന്നത്തെ ചിന്ത : ദരിദ്രൻ പീഡിപ്പിക്കപ്പെടുന്നു | ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 5:8
ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.

Download Our Android App | iOS App

‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’ എന്നു കേട്ടിട്ടില്ലേ? ഇതു ഇന്നും നടക്കുന്നു. പണവും സ്വാധീനവുമുണ്ടെങ്കിൽ ഏതു പാവപ്പെട്ടവനെയും തകർക്കുവാൻ ഉന്നതന്മാർക്കു സാധിക്കും. അവരുടെ നീതിയും ന്യായവും നഷ്ടപ്പെട്ടാൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. ഇതൊക്കെ സർവസാധാരണമാണ്. എന്നാൽ അതുനിമിത്തം ഉണ്ടാകുന്ന അവരുടെ ഞരക്കം ആരും കാണുന്നുമില്ല. ഇങ്ങനെയുള്ളവർക്കു ദൈവം മാത്രമാണ്‌ തുണ. ഉന്നതന്മാർക്കു മീതെ ഒരു ഉന്നതൻ ഉണ്ട്. അവൻ പീഡിതരെ കൈവിടില്ല.

post watermark60x60

ധ്യാനം : സഭാപ്രസംഗി 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...