ലേഖനം: വീണ്ടും ജീവിപ്പിക്കുന്ന ദൈവം | ജോമോന്‍ പരാക്കട്ടു

നിൻറെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങളെ വീണ്ടും ജീവിപ്പിക്കേണമേ ” സങ്കി:85:6

Download Our Android App | iOS App

അപ്രേതിക്ഷിതമായ ആഘാതങ്ങൾ ,പലപ്പോഴും നമ്മെ അടിപതറിക്കാറുണ്ട് .അടിതെറ്റിയാൽ പലർക്കും ആത്മബലത്തോടെ പിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നു വരില്ല .അങ്ങെനെയുള്ള അവസരങ്ങളാണ് പലപ്പോഴും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ കൂടുതൽ സുദ്രിഡമാക്കുന്നത്.അടിപതറിയെന്നു തോന്നുമ്പോൾ ,ആശ്രയിക്കാൻ ആരുമില്ലെന്ന് കരുതുമ്പോൾ ,ദൈവത്തിൽ ആശ്രയിച്ചു ആത്മബലം ഏറ്റെടുക്കുന്ന മനുഷ്യ കുലം നമ്മുക്ക് പരിചിതമാണ് . നാമും പലപ്പോഴും ഇത്തരം അവസ്ഥയിലൂടെ പോയിരിക്കാം .

post watermark60x60

85)o സങ്കീർത്തനം കോരഹ് പുത്രന്മാരാൽ വിരചിതമായ ഒരു പ്രാർത്ഥനാ ഗീതമാണ് , ഒരു പ്രാർത്ഥനയുടെ ഉദാത്തമായ മാതൃക നമ്മുക്ക് ഇവിടെ ദർശിക്കാം .കഴിഞ്ഞ കാലങ്ങളിൽ കർത്താവിൽ നിന്ന് പ്രാപിച്ച നന്മയ്ക്കും , കൃപാകടാക്ഷങ്ങൾക്കും ,നടത്തിപ്പിനുമായി നന്ദി അർപ്പിച്ചു തുടങ്ങുകയും ,തുടർന്ന് തങ്ങളുടെ ആവശ്യങ്ങളെ പ്രാർത്ഥനയിൽ അവിടുത്തോടറിയിക്കുകയും , ഒടുവിൽ തങ്ങളുടെ പ്രാത്ഥനകൾക്കു മറുപടി കിട്ടിയെന്ന വിശ്വാസത്തോട് കർത്താവിനെ സ്തുതിക്കുകയും ചെയ്യുന്ന അനുകരണീയമായ ഒരു പ്രാർത്ഥന മാതൃക , കോരഹ് ലളിതമായ ഒരു ഗാനം പോലെ തിരുവചന ചിന്തകരുടെ മനസുകളിൽ കോറിയിടുന്നു .

ഈ പ്രാർത്ഥനയിൽ കോരഹ്പുത്രന്മാർക്കു കർത്താവിനോടു പറയാനുള്ളത് ഒറ്റ കാര്യമാണ് . അതാണ് അതിന്റെ 6)o വാക്യത്തിൽ നാം കാണുന്നത് . “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങളെ വീണ്ടും ജീവിപ്പിക്കേണമേ ”
ഒരു കാലഘട്ടത്തിൽ , ദൈവാലയത്തിൽ സംഗീതശിശ്രുഷക്ക് ആത്മ നിയോഗത്തോടെ നേതൃത്വം നൽകി ,ആത്മ സാന്നിത്യം അന്തരാത്മാവിൽ തിരിച്ചറിഞ്ഞു ആരാധിച്ചു , യിസ്രെയേൽ ജനത്തിന്റെ എല്ലാം പ്രതീക്ഷയായി മാറിയ ചെറുപ്പക്കാർ , തങ്ങളുടെ പിതാക്കന്മാർ ദൈവത്തോട് ചെയ്താ പാപ പ്രവൃത്തി നിമിത്തം ഒറ്റ രാത്രി കൊണ്ട് പ്രതീക്ഷകൾ അസ്തമിക്കപ്പെട്ടവരായി ഓടി ഒളിക്കേണ്ടി വന്ന ഹതഭാഗ്യർ .അനുഗ്രഹത്തിന്റെ ആരാധനയുടെ നടുവിൽനിന്നും കുറ്റപ്പെടുത്തലുകളുടെയും , ഒറ്റപ്പെടുത്തലുകളുടെയും ഇടയില്ലേക്ക് ഒറ്റ രാത്രി കൊണ്ട് വലിച്ചെറിയപ്പെട്ട കുറെ ചെറുപ്പക്കാർ ,പക്ഷെ അടി പതറി പോകാതെ ,യാഗപീഠത്തിന്റെ കൊമ്പുകളെ അഭയം പ്രാപിച്ചുകൊണ്ട് കർത്താവിനോട് യാചിക്കുന്നു
“നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങളെ വീണ്ടും ജീവിപ്പിക്കേണമേ
ഇവിടെ നമ്മുക്ക് കോരഹ് പുത്രന്മാരുടെ ഒരു തുറന്ന ഏറ്റു പറച്ചിൽ ദർശിക്കാം .അവർ പറയാതെ പറയുന്നു ഒരു കാലഘട്ടത്തിൽ ഞങ്ങൾക്കു ജീവൻ ഉണ്ടായിരുന്നു , എന്നാൽ ഇന്ന് ഞങൾ മരിച്ചിരിക്കുന്നു , അല്ലെങ്കിൽ തിക്തമായ ജീവിത സാഹചര്യങ്ങൾ ഞങ്ങളെ മരിപ്പിച്ചിരിക്കുന്നു .എന്നാൽ ആ അവസ്ഥിയിൽ തുടരുവാൻ അവർ ആഗ്രഹിക്കുന്നില്ല .ജീവന്റെ ഉടയവനോട് അവർ യാചിക്കുന്നു ,ഞങ്ങൾ മരിച്ചിരിക്കുന്നു ഞങ്ങളെ ജീവിപ്പിക്കേണമേ .സ്നേഹിതാ ജീവന്റെ ഉടയവനും ,ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് അരുളിചെയ്യ്തവനുമായ കർത്താവിനു ,കുശവനു കളിമണ്ണിന്മേൽ അധികാരം ഉള്ളതുപോലെ ,നമ്മുടെ നിർജ്ജീവമായ ആത്മിക , ഭൗതീക ,ശാരീരിക , മാനസികാവസ്ഥകൾക്ക് പുനർജ്ജീവൻ നല്കാൻ അധികാരമുണ്ട് . അതു തിരിച്ചറിഞ്ഞു സമർപ്പിക്കുന്നു എങ്കിൽ നമ്മെ വീണ്ടും ജീവിപ്പിക്കാൻ അവൻ മതിയായവനാണ് .

മരിച്ചവർക്കു തങ്ങൾ മരിച്ചവരാണെന്നു തിരിച്ചറിയാൻ കഴിയാത്തതുപോലെ ,ആത്മിക മരണം സാംഭവിച്ചിട്ടു കാലങ്ങൾ ആയിട്ടും തിരിച്ചറിയാൻ കഴിയാതെ പോകുന്ന വിശ്വാസ സമൂഹമേ ,തിരിച്ചറിഞ്ഞു ഉടയവനോട് പുനർ ജീവനായി അപേക്ഷിക്കുക. അവൻ നമ്മെ ജീവിപ്പിക്കും .സർദ്ധിശിലെ സഭയുടെ ദൂതന് എഴുതുമ്പോൾ ദൈവാത്മാവ് ഓർപ്പിക്കുന്നതു ശ്രെദ്ധിക്കുക
“ജീവനുള്ളവൻ എന്ന് നിനക്ക് പേരുണ്ടെങ്കിലും ,നീ മരിച്ചവനാകുന്നു .ഉണർന്നു കൊൾക ചാകാറായ ശേഷിപ്പുകൾ ശാക്തീകരിക്ക ”
(വെളിപ്പാട് 3 :1 )
തങ്ങളുടെ ജീവൻ നക്ഷ്ടമായിട്ടും ,തിരിച്ചറിയാൻ കഴിയാതെ , ജീവനുള്ളവരുടെ വേഷവിതാനങ്ങളാൽ അലംകൃതമായി നടന്നതായിരുന്നു സർദ്ധിസിലെ സഭയുടെ പരാജയം .പക്ഷെ തിരിച്ചറിയാതിരുന്നാൽ തങ്ങൾക്കു പുതുജീവൻ വേണമെന്ന് എങ്ങനെ അപേക്ഷിക്കാൻ കഴിയും?? .കർമ്മ പദങ്ങളിൽ വിരചിച്ചു നെഞ്ചും വിരിച്ചു നിൽകുമ്പോൾ ,നമ്മുക്ക് ജീവനുണ്ടെന്നും , നാം വിജയിച്ചിരിക്കുന്നു എന്നും നാം കരുതിയേക്കാം ,പക്ഷെ മനസിലാക്കുക ആത്മീയ ജീവൻ നില നിൽക്കുന്നത് , ദൈവ സന്നിധിയിലെ പൂർണതയുള്ള പ്രവൃത്തികളിലാണ് .

സർദ്ധിസിലെ സഭയോട് ദൈവത്തിന്റെ ആത്മാവ് പറയുന്ന അടുത്ത വാചകം വളരെ ചിന്തനീയമാണ് ,നീ മരിച്ചവനാണെന്നു ഞാൻ പറയാനുള്ള കാരണം ” നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂര്ണതയുള്ളതായി കണ്ടില്ല” എന്നാണ് ദൈവാത്മാവ് ഇവിടെ സഭയോട് എടുത്തു പറയുന്നത് . നാം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പൂർണ്ണ മനസോടെ ചെയ്തങ്കിൽ മാത്രമേ ദൈവ സന്നിധിയിൽ പൂർണ്ണതയുള്ളതാകുകയുള്ളു .

ഭക്തനായ ദാവീദ് 90 )0 സങ്കിർത്തനത്തിൽ ഇപ്രകാരം പറയുന്നു ” ഞാൻ പൂർണ്ണ ഹൃദയത്തോടെ നിന്നെ സ്തുതിക്കും , നിന്റെ അത്ഭുതങ്ങളെ ഞാൻ വർണ്ണിക്കും ”
പ്രിയരേ ഈ രോഗാതുരതകളുടെ കാലഘട്ടത്തിൽ ,സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ നാം നമ്മുടെ സ്വഭവനങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളിലൂടെ ദൈവത്തെ ആരാധിക്കുമ്പോൾ , നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസൃതമായി നമ്മുക്കു ആരാധിക്കാം ,നമ്മെ നിയന്തിക്കുവാൻ ആരും ഉണ്ടായെന്നു വരില്ല. പക്ഷെ ആരാധനകളും , പ്രാത്ഥനകളും പൂർണ്ണമായി കർത്താവിനു സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ,ആ ആരാധനയിൽ ദൈവം പ്രസാദിക്കുന്നില്ല എന്ന് തിരിച്ചറിയുക .അങ്ങനെ പ്രസാദമില്ലാത്ത യാഗങ്ങൾ , നമ്മെ ആത്മീയ മരണത്തിലേക്ക് തള്ളി വിടും .അതുകൊണ്ടു തിരിച്ചറിയുക നാം ഒരു ആത്മീയ മരണത്തിലേക്കു നിപതിച്ചുകൊണ്ടിരിക്കുന്നു .ആയതിനാൽ തങ്ങളുടെ മരണം തിരിച്ചറിയാൻ കഴിയാതെ പോയ സർദ്ധിസിലെ സഭയെപ്പോലെ , നിർ ജീവമാകാതെ , നിർജ്ജീവ പ്രവൃത്തികളെ വലിച്ചെറിഞ്ഞു കോരഹ് പുത്രന്മാരെ പോലെ നമ്മുക്കും പ്രാർത്ഥിക്കാം ദൈവമേ ” നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു, ഞങ്ങളെ വീണ്ടും ജീവിപ്പിക്കണമേ.

ജോമോന്‍ പരാക്കട്ടു

-ADVERTISEMENT-

You might also like
Comments
Loading...