ഇന്നത്തെ ചിന്ത : യേശു എഴുതിയത് എന്ത്? | ജെ.പി വെണ്ണിക്കുളം
യേശുവിനെക്കുറിച്ചുള്ള ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട് എന്നാൽ യേശു എഴുതിയതായി അധികമെങ്ങും കാണുന്നില്ല. ഇവിടെ യേശു എഴുതിയത് പാപിനിയായ സ്ത്രീയെ അവന്റെ മുന്നിൽ കൊണ്ടു വന്നപ്പോഴാണ്. നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്നു യേശു പറഞ്ഞപ്പോൾ ആർക്കും എറിയേണ്ടായിരുന്നു. യേശു എഴുതിയത് അവളെ കൊണ്ടുവന്നവരുടെ പാപമാണെന്നു പറയപ്പെടുന്നുണ്ട്. അതു ശരിയാണെങ്കിൽ തീർച്ചയായും അവർ കല്ലെറിയാഞ്ഞതിൽ അത്ഭുതപ്പെടാനില്ല. പ്രിയരെ, അവൻ പാപത്തെ വെറുക്കുന്നവനും പാപിയെ സ്നേഹിക്കുന്നവനുമാണ്. ഉള്ളതെല്ലാം വിളിച്ചോതുന്ന യേശുവിന്റെ എഴുത്തു എത്രമാത്രം ശക്തമായിരുന്നു എന്നുകൂടി മനസിലാക്കുക.
ധ്യാനം : യോഹന്നാൻ 8
ജെ.പി വെണ്ണിക്കുളം


- Advertisement -

Comments are closed.