ചർച്ച് ഓഫ് ഗോഡ് കാൽഗറി കൺവൻഷൻ: പാസ്റ്റർ ചെയ്‌സ് ജോസഫ് പ്രസംഗിക്കുന്നു

കാൽഗറി: കാനഡയിലുള്ള കാൽഗറി പട്ടണത്തിലെ മലയാളീ ക്രൈസ്തവ കൂട്ടായ്‌മ ആയ ചർച്ച് ഓഫ് ഗോഡ് കാൽഗറിയുടെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 30 വെള്ളി മുതൽ നവംബർ 01 ഞായർ വരെ വൈകിട്ട് 7 മണി മുതൽ 9 മണി വരെ (MST), ഞായറാഴ്ച പകൽ 09 മണി മുതൽ 11 മണി (MST) വരെ നടത്തപ്പെടുന്ന ഓൺലൈൻ കൺവൻഷനിൽ ഈ കാലഘട്ടത്തിൽ ദൈവത്താൽ വളരെ ഏറെ ഉപയോഗിക്കപ്പെടുന്ന ലോകപ്രശസ്ത വേദാധ്യാപകൻ പാസ്റ്റർ ചെയ്‌സ് ജോസഫ് ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. ഞായറാഴ്ച പകലും വൈകിട്ടും ഉൾപ്പടെ നാല് സെഷനുകളിൽ ആയിട്ടാണ് ദൈവവചനം പ്രഘോഷിക്കപ്പെടുന്നത്. കാൽഗറി ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

പാസ്റ്റർ എൽദോ എസ്തപ്പാനോസ്, പാസ്റ്റർ ഫിന്നി സാമുവേൽ, ഫ്രാൻസിസ് തദേയൂസ് എന്നിവർ ഈ മീറ്റിംഗുകൾക്കു നേതൃത്വം കൊടുക്കുന്നു. സൂം ഓൺലൈൻ പ്ലാറ്റഫോമിൽ നടക്കുന്ന ഈ മീറ്റിംഗിലേക്കു ലോകത്തെവിടെയും ഉള്ള എല്ലാ സുവിശേഷ സ്നേഹികളെയും സഭാ സംഘടനാ വ്യത്യാസമെന്യേ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. ഫേസ്ബുക്, യൂട്യൂബ് മുതലായ സമൂഹ മാധ്യമങ്ങളിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.