ഇന്നത്തെ ചിന്ത : ശണ്ഠയും കലഹവും | ജെ.പി വെണ്ണിക്കുളം

യാക്കോബ് 4:1
നിങ്ങളിൽ ശണ്ഠയും കലഹവും എവിടെനിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?
4:2 നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.

post watermark60x60

മനുഷ്യന്റെ ജഡമോഹങ്ങളിൽ നിന്നു വരുന്നതാണ് ശണ്ഠയും കലഹവും. അതു ആത്മീയമനുഷ്യനോട് നിരന്തരം പോരാടിക്കൊണ്ടിരിക്കുന്നു. അങ്ങനെ അതു സംയമന ശക്തിയെ ക്ഷയിപ്പിക്കുന്നു. ഭോഗേച്ഛ നിയന്ത്രണം ഇല്ലാത്തതാണെങ്കിൽ ഈ പറഞ്ഞവ സംഭവിക്കുക തന്നെ ചെയ്യും. ലോകസുഖത്തിനു പിന്നാലെ പോകുന്നവരുടെ അവസാനമൊക്കെത്തന്നെ ഇങ്ങനെയായിരിക്കും. ഇതിൽ നിന്നും ഒഴിഞ്ഞിരിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

ധ്യാനം : യാക്കോബ് 4
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like