ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂം പ്രാർത്ഥന സമ്മേളനത്തിന് അനുഗ്രഹീത പരിസമാപ്തി

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂമിന്റെ ആഭിമുഖ്യത്തിൽ 19, 20 തീയതികളിൽ നടന്ന പ്രാർത്ഥനാ സമ്മേളനത്തിന് അനുഗ്രഹീത പരിസമാപ്തി. രണ്ടാം ദിവസം സിസ്റ്റർ സുനില വർഗീസിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. സിസ്റ്റർ ജിനു തര്യന്റെ നേതൃത്വത്തിൽ പാട്ടു ശുശ്രൂഷ നടത്തപ്പെടുകയും, ക്രൈസ്തവ എഴുത്തുപുര മിഷൻ ഡയറക്ടർ എബിൻ അലക്സ്‌, ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി ഡാർവിൻ വിൽസൺ., ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ജോയന്റ് സെക്രട്ടറി പാസ്റ്റർ ടോബി തോമസ് എന്നിവർ ആശംസ അറിയിക്കുകയും ചെയ്ത മീറ്റിംഗിൽ സിസ്റ്റർ ഷോളി വർഗീസ് മുഖ്യ പ്രഭാഷക ആയിരുന്നു. സങ്കി. 73:24 ആം വാക്യത്തെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിൽ ഏലിയാവ് നമുക്ക് സമസ്വാഭാവമുള്ള മനുഷ്യൻ ആയിരുന്നെങ്കിലും അദ്ദേഹം ലോകത്തെയോ മാനുഷിക അധികാരത്തെയോ ഭയപ്പെടാതെ ദൈവത്തിന്റെ അരുളപ്പാടുകൾ ധൈര്യപ്പൂർവം അധികാരസൃംഗത്തിൽ ഇരുന്ന രാജാവിനോട് പോലും വിളിച്ചു പറയുവാൻ ധൈര്യം കാണിച്ചു. പിന്നെത്തേതിൽ ഏലിയാവിന് അല്പം മനുഷ്യ സഹജമായ മടുപ്പും ഭയവും വന്നു ഭവിച്ചെങ്കിലും സർവ്വ ശക്തനായ ദൈവം അവനെ കൈവിട്ടില്ല. ദൈവം തന്റെ ദൂതനെ അയച്ച് ഏലിയാവിനെ ശക്തിപ്പെടുത്തി ദീർഘദൂരം നടത്തുകയും പിന്നത്തെത്തിൽ മഹത്വത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.
ദൈവം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തം സർവ്വോപരി വിശ്വസ്ഥതയോടും നിസ്വാർത്ഥമായും ചെയ്യണമെന്ന് സിസ്റ്റർ ഷോളി വർഗീസ് ആഹ്വാനം ചെയ്തു.

ശേഷം ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ രക്ഷാധികാരി ആയിരിക്കുന്ന പാസ്റ്റർ ഭക്തവത്സലൻ രണ്ടു ദിവസത്തെ സമ്മേളനത്തേക്കുറിച്ച് ഒരു സംക്ഷിപ്ത വിവരണം അറിയിക്കുകയും, പ്രാർത്ഥിച്ച് മീറ്റിംഗ് അവസാനിപ്പിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.