ഹെബ്രോൻ ഐ.പി.സി കുവൈറ്റ് ത്രിദിന ഉപവാസപ്രാർത്ഥനയും വചനപ്രഘോഷണവും

കുവൈറ്റ് : ഹെബ്രോൻ ഐ.പി.സിയുടെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസപ്രാർത്ഥനയും വചനപ്രഘോഷണവും നടത്തപ്പെടുന്നു. ഒക്ടോബർ 14, 15, 16 തീയതികളിൽ രാവിലെ 11 മണിമുതൽ 12 വരെയും വൈകുന്നേരം 7 മണിമുതൽ 8:30 വരെയും(കുവൈറ്റ് സമയം) 16 ഒക്ടോബർ രാവിലെ 8:30 മുതൽ 10:30 വരെയും സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്.

post watermark60x60

പാസ്റ്റർ അജീഷ് പി.മാത്യു(കോട്ടയം), പാസ്റ്റർ പീറ്റർ ചാക്കോ(ന്യൂഡൽഹി), പാസ്റ്റർ ബാബു തോമസ്(പാലക്കാട്‌) എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ ജോസ് ഫിലിപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like