അപ്‌കോൺ  (APCCON ) സംഗീത വിരുന്നും, വചന പ്രഘോഷണവും

അബുദാബി: അബുദാബിയിലെ പെന്തകോസ്ത് സഭകളുടെ സംയുക്ത വേദിയായ അപ്കോണിന്റെ (APCCON) ആഭിമുഖ്യത്തിൽ സംഗീത വിരുന്നും, വചന പ്രഘോഷണവും ഒക്ടോബർ പതിനേഴാം തീയതി, ശനിയാഴ്ച വൈകിട്ട് 7:30 മുതൽ സൂം ആപ്പിലൂടെ ഓൺലൈനായ് നടക്കും.

Download Our Android App | iOS App

അപ്‌കോൺ ക്വയറിനോടൊപ്പം ഗായക നും, അനേകം അനുഗ്രഹീത ഗാനങ്ങളുടെ രചയിതാവുമായ പാസ്റ്റർ സാമുവേൽ വിൽ‌സൺ (അടൂർ) സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു, ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ തുടങ്ങിയ ഗാനങ്ങൾ പാസ്റ്റർ സാമുവേൽ വിൽ‌സൺ രചിച്ചവയിൽ ചിലതാണ്.

post watermark60x60

തുടർന്ന് നടക്കുന്ന വചന ശുശ്രൂഷയിൽ പാസ്റ്റർ സാം തോമസ് (സീനിയർ പാസ്റ്റർ, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്‌, ദോഹ) ദൈവ വചനം സംസാരിക്കും. അനുഗ്രഹീതമായ ഈ മീറ്റിംഗിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അിയിച്ചു.

 

-ADVERTISEMENT-

You might also like
Comments
Loading...