ബൈബിള്‍ പഠനം: ക്രിസ്തീയ വിവാഹം (ഭാഗം 6) | വിജീഷ് ജേക്കബ്

ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം

എഫേസ്യർ 5:24 എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.

” കീഴടങ്ങുവിൻ ” കുടുംബ ജീവിതത്തിൽ ദുരൂപയോഗം ചെയ്യപ്പെട്ട അല്ലെങ്കിൽ ദുർവ്യാഖ്യാനം ചെയ്യപ്പെട്ട വാക്ക്. എന്തെന്നാൽ, അന്യോന്യം കീഴടങ്ങുവിൻ എന്ന വാക്യം മനപൂർവ്വം മറന്നു പോകുന്നതിനാൽ തന്നെ.

എഫെസ്യർ 5:21 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.

ഇവിടെ അർത്ഥമാക്കുന്നത് അടിമത്തം എന്നതല്ല. സഹോദരിമാരുടെ ( ഭാര്യയുടെ ) വ്യക്തിത്വം ബലികഴിക്കുന്നതിനു മല്ല ഈ പ്രയോഗം.

ക്രിസ്തു സഭയെ വീണ്ടുത്തതും ഹൃദയം കീഴടക്കിയതും ത്യാഗപരമായ സ്നേഹത്താൽ ജീവൻ നൽകിയാണ്. ബലപ്രയോഗത്താലും വാദപ്രതിവാദത്താലും അല്ല. അതിനാൽ കീഴടങ്ങിയിരിപ്പിൻ, നിർബദ്ധത്താൽ അരുത്.

ഭാര്യ കീഴടങ്ങുന്നില്ല എങ്കിൽ ഭർത്താവ് എന്ത് ചെയ്യണം?

വചനം പറയുന്നു!
എഫേസ്യർ 5:25 ഭർത്താക്കന്മാരേ ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.

ഭർത്താവിനു സ്നേഹിക്കാനാണ് പ്രമാണം. കീഴടക്കാനല്ല! നിരന്തരമായി മടുപ്പ് കൂടാതെ, ക്രിസ്തു സഭയെ എന്ന പോലെ സ്നേഹിക്കുന്ന ഭർത്താവിന് കീഴടങ്ങാതിരിക്കാൻ ഭാര്യക്ക് എങ്ങനെ കഴിയും?

ഭർത്താവ് സ്നേഹിക്കുന്നില്ല എങ്കിൽ എന്ത് ചെയ്യും?

വചനം പറയുന്നു!
എഫെസ്യർ
5:24 എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.

ഭാര്യ ഭർത്താവിനു കീഴടങ്ങാനാണ് പ്രമാണം. സ്നേഹം പിടിച്ചു വാങ്ങുന്നതിനല്ല !
നിരന്തരമായി പരിഭവമില്ലാത, സഭ ക്രിസ്തുവിനെന്നതു പോലെ കീഴടങ്ങുന്ന ഭാര്യയെ ഭർത്താവ് എങ്ങനെ സ്നേഹിക്കാതിരിക്കും?

വിജീഷ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.