കവിത : ജാലകപ്പടിയിൽ | രാജൻ പെണ്ണുക്കര, മുംബൈ

ഇല്ലഹോ ഇഹത്തിലെ ഭാഷയിൻ
സാമ്യമോ രൂപസാദൃശ്യമോ!!!
ആത്മീക ബന്ധങ്ങൾ
ഒന്നുമേയില്ല ചൊല്ലുവാൻ,
ഒട്ടുമേ ഇല്ല സുഹൃത്ത് ബന്ധങ്ങൾ,
ഇല്ല ഞങ്ങളിൽ രക്തബന്ധങ്ങളോട്ടും.

പലവുരു വന്നു എൻഭവനെ
പുലർ വേളയിൽ അതിഥികളായവർ….
ഇല്ല ഞങ്ങൾ അറിയുന്നില്ല
സത്യമായി പരസ്പരം…

തോന്നി പോയി നിരന്തരം
ശല്യമായെൻ ഹൃത്തിലവർ…
സദാ ഓതിയെന്മനം പലവുരി
ആട്ടിപായിച്ചിടാനവരെ….

നിറഞ്ഞു തുളുമ്പും കണ്ണുകൾ
കണ്ടു ഞാനെൻ ജാലകപ്പടിയിൽ…
അന്നു ഞാൻ തിരിച്ചറിഞ്ഞു
ആവിശപ്പിന്റെ നൊമ്പരം. …

ആകരച്ചിലിൻ ധ്വനി കേട്ടെൻമനം
ഉരുകിപോയ്‌ തീയിങ്കൽ മെഴുകുപോൽ ..
വച്ചുനീട്ടി എൻ കരങ്ങൾ
ഒരു മുഷ്ടിയിൻ ധാന്യങ്ങൾ ….
തിന്നവർ തൃപ്തരായി
പറന്നുപോയങ്ങകലെ
അനന്ത വിഹായസിൽ…

നന്ദി ചൊല്ലുവാനുള്ള
വാക്കുകൾ അറിയില്ലവർക്ക്..
ആ തുളുമ്പുന്ന കണ്ണുകളിൽ
കണ്ടു ഞാൻ അവരുടെ
നന്ദിയാൽ തുടിക്കുന്ന ഹൃദയം..

ഈയ്യോബിൻ വാക്കുകളാമിത്
കരയുന്ന കാക്കനും തീൻ
കൊടുക്കുന്നവൻ നീതാൻ.
തൻ ഭക്തനെ പോറ്റുവാൻ
ഏൽപ്പിച്ചു വൻ ദൗത്യം….
വിശ്വസ്ഥതയോടവൻ
ചെയ്തതോന്നോർക്കുകിൽ
മറന്നങ്ങു പോകുമോ
ആകാക്കനിൻ കരച്ചിലും…

ഒരുനേരം അന്നത്തിനായി
ഭയലേശമെന്യേ ഇന്നുമവരെത്തുന്നു..
എൻ..ജാലകപ്പടിയിൽ അനുദിനവും…
ദൈവത്തിൻ പൈതലാം
എന്നെനി ഏല്പിച്ചാദൗത്യം
തുടരുന്നു ഞാനഹോ
ഇന്നും നിൻസൃഷ്‌ടികൾക്കായി നിരന്തരം…

രാജൻ പെണ്ണുക്കര, മുംബൈ

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.