കുവൈറ്റിൽ പ്രാവാസ ജീവിതം അവസാനിപ്പിച്ച് ജിജി.എം.തോമസ് ജന്മനാട്ടിലേക്ക്

കുവൈറ്റ് : ഐ.പി.സി റീജിയൺ, ഐ.സി. പി.എഫ്, കെ.റ്റി.എം സി സി, യു പി എഫ് കെ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ജിജി. എം. തോമസ് കുവൈറ്റിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്നു.
കുവൈറ്റിലെ വ്യത്യസ്ഥ ക്രൈസ്തവ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് അണിയറ ശിൽപ്പിയായ ജിജി. എം. തോമസിന് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ല എങ്കിലും കഴിഞ്ഞ ചില മാസങ്ങളായി താൻ ചെയ്തിരുന്ന ഉത്തരവാദിത്വങ്ങൾ പുതുതലമുറയെ ഏൽപ്പിക്കുന്ന ദൗത്യത്തിലാണ്.

ഐ.പി. സി കുവൈറ്റ് സഭയിലെ സജ്ജീവ സാന്നിധ്യമായ വ്യക്തിത്വമായിരുന്നു ജിജി മങ്ങാട് എന്നറിയപ്പെടുന്ന ജിജി എം.തോമസ്.
അദ്ദേഹം മടങ്ങുമ്പോൾ കുവൈറ്റ് ആത്മീയ സംഘടനകൾക്ക് തീരാനഷ്ടമാണന്നും വിശ്വസ്തനും ഊർജ്ജസ്വലനുമായ ഒരു സഹപ്രവർത്തകൻ്റെ വിടവാണ് ഉണ്ടാകുന്നതെന്നും കെ.റ്റി.എം സി സി സെക്രട്ടറി റോയി യോഹന്നാൻ പറഞ്ഞു.

കെ.റ്റി.എം.സി.സി ടാലൻ്റ് ടെസ്റ്റിൻ്റെ പ്രോഗ്രാമുകൾ കോർഡിനേറ്റു ചെയ്ത ജിജി എം. തോമസ് കെ.റ്റി.എം.സി.സിയുടെ ഉപാധ്യഷ സ്ഥാനവും അലങ്കരിച്ചിരുന്നു.

കൊല്ലകടവിൽ പ്രവർത്തിക്കുന്ന ഫെയ്ത്ത് ഹോം ഗുഡ് എർത്ത് ട്രസ്റ്റുകളുടെ ഡയറക്ടർ ബോർഡ് മെമ്പംർ കൂടിയാണ് ജിജി എം.തോമസ്.

നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഇൻ കുവൈറ്റ് (എൻ.ഇ.സി.കെ.) വെബ് അഡ്മിനിസ്ട്രേറ്ററായി ദീർഘ വർഷം പ്രവർത്തിച്ച ജിജി എം.തോമസിന് ചെയർമാൻ റവ.ഇമ്മാനുവേൽ ബന്യാമിൻ ഗരീബ് യാത്രാമംഗളങ്ങളും പുരസ്കാരവും നൽകി. ഭാര്യ ഡൈസി ജിജി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.