മഹാമാരിയ്ക്കെതിരെ സഭാ നേതാക്കൾ നടത്തിയ പ്രാർത്ഥന ശ്രദ്ധേയമായി

കോട്ടയം: യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യയുടെ(യു.സി.പി.ഐ) ആഭിമുഖ്യത്തിൽ  കേരളത്തിലെ ക്രിസ്ത്യൻ നേതാക്കളും സഭകളും ഒക്ടോ. 2ന് നടത്തിയ സംയുക്ത പ്രാർത്ഥന ശ്രദ്ധേയമായി. മോസ്റ്റ് റവ. ജോഷ്വ മാർ ഇഗ്നേഷ്യസ് അദ്ധ്യക്ഷനായിരുന്നു.

കോവിഡ് – 19 രോഗവ്യാപനം അതി രൂക്ഷമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഭാരതത്തിലെ എല്ലാ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള പ്രാർത്ഥനയിൽ കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭാ മേലദ്ധ്യക്ഷന്മാരും
നേതാക്കളും മുതിർന്ന സഭാപ്രവർത്തകരും പങ്കെടുത്തു.

വെർച്ച്വൽ മീറ്റിംഗിലൂടെ നടന്ന സംയുക്ത പ്രാർത്ഥനയിൽ കേന്ദ്ര സർക്കാരിനായും
കേരളാ ഗവണർ, മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പി.മാർ, എം എൽ എ മാർ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കന്മാർ,
ഐ എ എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, ഡോക്ടർമാർ, വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി ഗ്രാമപഞ്ചായത്ത് തലത്തിലുള്ളവർക്കായി പ്രാർത്ഥിച്ചു. വിവിധ സഭാ മേലദ്ധ്യക്ഷന്മാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി.

സംസ്ഥാന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പി.മാരായ എം.വി.രാഘവൻ, കെ.മുരളീധരൻ, കെ.പ്രേമചന്ദ്രൻ എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊല്ലം ഡി.സി.സി പ്രസിഡൻ്റ് ബിന്ദുകൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.

യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ ഫോർ ഇന്ത്യാ ഭാരവാഹികളായ മോസ്റ്റ് റവ. ജോഷ്വ മാർ ഇഗ്നേഷ്യസ്, റവ.ഡോ. ജോൺസൺ തേക്കടയിൽ,
റൈറ്റ് റവ.ഡോ. ഉമ്മൻ ജോർജ്, റൈറ്റ് റവ. ഏബ്രഹാം മാർ പൗലോസ്, അർച്ച് ബിഷപ്പ് ജോർജ് ഞരളക്കാട്ട്, റവ.ഡോ.വി.ടി.ഏബ്രഹാം, റവ.ഡോ.കെ.സി.ജോൺ, റവ. എൻ.പി. കൊച്ചുമോൻ തുടങ്ങിയവർ വിവിധ പ്രാർത്ഥനകൾക്ക് നേതൃത്വം നല്കി. വിവിധ സഭകൾ ഗാനശുശ്രൂഷ നിർവഹിച്ചു. കേരള ഘടകം ചുമതലക്കാരായ റവ. ജോഴ്സൺ, റവ. മോഹൻ വി. പോൾ, ജോയ് സേവിയർ എന്നിവർ നേതൃത്വം നല്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.