ലേഖനം: “പ്രാർത്ഥന” നിസ്സഹായന് കരുത്തു പകരുന്ന ദൈവീക പദ്ധതി | അലക്സ് പൊൻവേലിൽ, ബെംഗളൂരു

ആരും ഇഷ്ടപ്പെടാത്ത ഒരു അവസ്ഥ യാണ് നിസ്സഹായാവസ്ഥ, പക്ഷേ ആ അവസ്ഥയിലാണ് ചരിത്ര പരമായ ഇടപെടലുകൾ ദൈവം നടത്തി യിരിക്കുന്നത്.
നിലയില്ലാത്ത ആഴമുള്ള ചേറ്റിലും, പ്രാണനു നേരേ വെള്ളത്തിന്റെ ഇരച്ചിലും, പകയ്ക്കുന്ന ശത്രുക്കൾ തലയിലെ രോമത്തേക്കാൾ അധികവും, ഇനി സ്വന്തം അമ്മയും , സഹോദരങ്ങളും, ഒരു അന്യനോടെന്നപോലെ ഇടപെടുമ്പോൾ ഒരുവന് ചെയ്യുവാൻ കഴിയുന്ന ഒരേയൊരു കാര്യം ” നിലവിളി ” ദാവീദും ഇവിടെ ഇതേ ചെയ്യുന്നുള്ളൂ അതെ നിസ്സഹായതയുടെ നെല്ലിപ്പലക യിൽ നിൽക്കുമ്പോൾ ദാവീദിന് മറ്റൊന്ന് ചെയ്യുവാനില്ലായിരുന്നു, അത് പിന്നീട് എമ്പ്രായ സാഹിത്യ ത്തിൽ മനോഹരമായി ആലേഖനം ചെയ്ത കാവ്യ സൂക്തങ്ങൾ ആയി മാറി ദാവീദ് തന്റെ ,ഹൃദയത്തിൽ നിക്ഷേപമായി ഉറപ്പിച്ച ദൈവഭക്തിയുടെ നാൾ വഴികൾ ( Traesury of David ) തന്റെ ഏകാന്ത ധ്യാനവും പ്രാർത്ഥനയും ആണ് പിന്നീട് സങ്കീർത്തനങ്ങൾ ആയി ജന്മമെടുത്ത് നിരവധി ഹൃദയങ്ങളെ അനസ്യൂതം ചൈതന്യ പെടുത്തുന്നു ഇന്നും,ഒരു ഭക്തന്റെ നിലവിളി പോലും മനോഹര സൂക്തമാക്കുന്ന ദൈവീക പദ്ധതി. ഈ ദാവീദ് പിന്നത്തേതിൽ ഇസ്രയേലിന്റെ ഭരണ ചരിത്രത്തേ സുവർണ്ണ ലിപികളിൽ എഴുതിചേർത്ത വാഗ്ദത്ത മശിഹായുടെ കുലപതി ആയി മാറി, നിസ്സഹായതയിൽ ദൈവത്തിൽ ആശ്രയിക്കുന്ന വനെ ഏതറ്റം വരെ എത്തിക്കുവാൻ കഴിയും എന്നതിന്റെ കൃത്യമായ തെളിവ്.

ഇനി ദൈവത്തിന്റെ ഭാവി പദ്ധതി കളുടെ കരടു രേഖ വെളിപ്പെടുത്തുവാൻ തെരഞ്ഞെടുക്കപ്പെട്ട ദാനിയേൽ, കാലസംഖ്യയേ കുറിച്ച് യിര്യമാവിനുണ്ടായ യഹൊവയുടെ അരുളപ്പാട് പുസ്തകങ്ങളിൽ നിന്ന് ഗ്രഹിച്ചനന്തരം രട്ടുടുത്ത് വെണ്ണീരിൽ ഇരുന്ന് ഉപവസിച്ചും കരഞ്ഞും, യാചനകളോടുകൂടെ അപേക്ഷിക്കേണ്ടതിന് ദൈവത്തിങ്കലേക്ക് തിരിഞ്ഞു , പാപം ചെയ്തു ദൈവത്തേ വിട്ടു മാറിയ യിസ്രായേൽ ജനത്തിന്റെ പ്രതിനിധി യായി സ്വയം ഏറ്റു പറഞ്ഞു പ്രാർത്ഥിച്ച ദാനിയേലിന് ബുദ്ധി ഉപദേശത്തിനായി വന്ന ഗബ്രിയേൽ എന്ന പുരുഷൻ പറയുന്നത് നീ ദൈവത്തിനു ഏറ്റം പ്രീയനാകയാൽ ഇതാ കൽപ്പന പുറപ്പെട്ടിരിക്കുന്നു , ദൈവത്തിന്റെ ഭാവി കർമ്മപദ്ധതി കൾക്ക് നീ ഇനി അന്യനല്ല.അവശേഷിക്കുന്ന ചോദ്യം ഇതാണ് ദാനിയേലിനെ ഇത്രപ്രീയനാക്കാൻ കാരണം, തന്റെ തല്ലാത്ത കാരണം കൊണ്ട് പ്രവാസത്തിലേക്ക് പോകേണ്ടി വന്ന ദാനിയേൽ , പിതാക്കന്മാരുടെ പാപം സ്വയമേറ്റെടുത്ത് വിലപിക്കുവാൻ കാണിച്ച മനസ്സ്, തന്റെ നിസ്സഹായാവസ്ഥ യിൽ തികഞ്ഞ വിശ്വാസത്തോടെ ദൈവത്തെ ചേർത്തു നിർത്താൻ, മുറുകെപ്പിടിക്കാൻ തയ്യാറായി ഇതൊക്കെ ആയിരുന്നു തന്നെ പ്രീയനാക്കിയത്.(ദാനിയേൽ 9: 2, 8, 20,23)

ജഡത്തിൽ ഒരുപാട് അവകാശവാദം ഉന്നയിക്കാൻ പ്രാപ്തനായ പൗലോസ് പലപ്പോഴും സ്വയം ഓർമ്മിപ്പിക്കാറുണ്ട്.ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ (2 കൊരിന്ത്യർ 3 : 5) താൻ ഏറെ ശ്രദ്ധാലുവായിരുന്നു തന്റെ അറിവോ, കഴിവോ, പരിചയങ്ങളോ ശുശ്രൂഷയിൽ പ്രകടമാകരുത് ഏന്നതിൽ, മാത്രമല്ല ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി ജനങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നും അദ്ദേഹം നിർണയിച്ചിരുന്നു.സ്വയം നിസ്സഹായനാവാൻ തിരഞ്ഞെടുപ്പ് നടത്തിയവനായിരുന്നു പൗലോസ്. അതിന്റെ ഫലമാണ് തന്റെ ക്രിസ്തു യേശു വുമായുള്ള കൂടി കാഴ്ച ക്കു ശേഷം പാനിയ യാഗമായി സ്വയം ഏൽപ്പിച്ചു കൊടുക്കുന്നതുവരെയുള്ള ശുശ്രൂഷ കാലയളവ് സഭക്കും ക്രൈസ്തവ സമൂഹത്തിനും വിലപ്പെട്ട തായി തീർന്നത്. ഞാൻ കർത്താവിങ്കൽനിന്നു പ്രാപിക്കയും നിങ്ങൾക്ക് ഏല്പിക്കയും ചെയ്തത് എന്ന് പ്രാഗത്ഭ്യത്തോടെ പറയുവാൻ തന്നെ പ്രാപ്തനാക്കിയത് തന്റെ പ്രാപ്തിയിൽ ആശ്രയിക്കാതെ നിസ്സഹായനായി ദൈവത്തിൽ ആശ്രയിക്കാൻ മനസ്സുവെച്ചതുകൊണ്ടാണ്. അങ്ങനെയുള്ള തനിക്കെ പ്രബോധിപ്പിക്കാൻ കഴിയൂ ഏതുനേരത്തും (ആത്മാവിൽ )ഇടവിടാതെ പ്രാർത്ഥിപ്പീൻ എന്ന്.

അലക്സ് പൊൻവേലിൽ, ബെംഗളൂരു

-Advertisement-

You might also like
Comments
Loading...