നൈജീരിയ ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ പത്താമത് ലാഗോസ് കൺവൻഷൻ

നൈജീരിയ : ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ ആഭിമുഖ്യത്തിൽ പത്താമത് ലാഗോസ് കൺവൻഷൻ നടത്തപ്പെടുന്നു. ഒക്ടോബർ 1 മുതൽ 4 വരെ എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 7:30 വരെ(ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ) സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത്. അവസാന ദിവസമായ ഒക്ടോബർ 4ന് രാവിലെ 10 മണിമുതൽ 12 മണിവരെയാണ്(ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ) യോഗം.

post watermark60x60

പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ രാജേഷ് മാത്യു, പാസ്റ്റർ ശേഖർ കല്യാൺപൂർ, പാസ്റ്റർ പി.ജി വർഗീസ് എന്നിവർ ദൈവവചനം സംസാരിക്കും. സ്പിരിച്ൽ വേവ്സ്, പെർസിസ് ജോൺ, ഡോ.ബ്ലെസ്സൺ മേമന, ലോർഡ്‌സൺ ആന്റണി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജ്, കേഫാ ടിവി, ഇന്ത്യൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ, സമർ ടി.വി എന്നീ പേജുകളിലൂടെ തത്സമയം സംപ്രേഷണം ഉണ്ടായിരിക്കും. ബ്രദർ സന്തോഷ് ഏബ്രഹാം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like