അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ (AGIFNA Great Lakes Region) കൺവെൻഷന് ഇന്ന് തുടക്കം

ബോബി ജോൺ (AGIFNA ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ സെക്രട്ടറി)

മിഷിഗൺ/ ടൊറോണ്ടോ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ (AGIFNA ഗ്രേറ്റ് ലേക്‌സ്‌ റീജിയൻ) കൺവെൻഷൻ ഇന്ന് (സെപ്റ്റംബർ 26 ) ശനിയാഴ്ച വൈകിട്ട് 7 മണിക്കു (EST) ആരംഭിക്കും. സെപ്റ്റംബർ 27 ന് ഞായറാഴ്ച സമാപിക്കും. പാസ്റ്റർ വി ടി എബ്രഹാം (കാലിക്കറ്റ്), പാസ്റ്റർ നിറ്റ്സൺ കെ വർഗീസ് (കൊച്ചി),പാസ്റ്റർ ബിജു തങ്കച്ചൻ (ഡൽഹി), പാസ്റ്റർ ഗിബ്സൺ ജോയ് (യു പി) എന്നിവർ രണ്ടു ദിവസത്തെ യോഗത്തിൽ സംസാരിക്കും. പാസ്റ്റർ രാജൻ ജോർജ് (ഡിട്രോയിറ്റ്) റീജിയൻ പ്രസിഡന്റായും, ബോബി ജോൺ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. സൂം പ്ലാറ്റഫോമിലുടെ നടക്കുന്ന യോഗത്തിൽ എല്ലാവർക്കും പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...