പി.വൈ.പി.എ ചങ്ങനാശേരി പ്രയർ ടവർ കോവിഡ് കെയർ 2020

ചെങ്ങനാശ്ശേരി : ഐ.പി.സി ചങ്ങനാശേരി പ്രയർ ടവർ പി.വൈ.പി. എയുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളായി മുൻകൈ എടുക്കുന്ന ഷാജൻ മാത്യു (ഐ പി സി ബഹറിൻ ട്രഷറർ ) നല്കിയ സംഭവനയുടെ ധനസഹായ വിതരണം ഇന്ന് രാവിലെ 9:30 മുതൽ 10:30വരെ ഐ പി സി പ്രയർ ടവറിൽ നടത്തപെട്ടു.

Download Our Android App | iOS App

സെന്റർ പി വൈ പി എ പ്രസിഡന്റ്‌ പാസ്റ്റർ ജെറി പൂവക്കലയുടെ നേതൃത്വത്തിൽ സഹായം വിതരണം ചെയ്തു.

post watermark60x60

പ്രസ്തുത പ്രോഗ്രാമിന് പി.വൈ.പി.എ യ്ക്ക് വേണ്ടുന്ന നിർദേശങ്ങൾ, പിന്തുണ നല്കിയ സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ റോയ് പൂവക്കാല കൂടാതെ സംസ്ഥാന പി വൈ പി എ പ്രതിനിധികരിച്ചു സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, സംസ്ഥാന ട്രഷറർ വെസ്‌ലി. പി. എബ്രഹാം ആലപ്പുഴ , പി വൈ പി എ കോട്ടയം സോണൽ പ്രസിഡന്റ്‌ പാസ്റ്റർ ഷാൻസ് ബേബി മറ്റു ഭാരവാഹികൾ ആശംസകൾ അറിയിച്ചു.

ഐ പി സി പ്രയർ ടവർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. കേരളത്തിൽ പ്രളയം ഉണ്ടായ സമയത്തു 110 കുടുംബങ്ങളെ സഭയിൽ പാർപ്പിക്കുകയും അവരുടെ വളർത്തു മൃഗങ്ങളെ സഭയുടെ കോമ്പൗണ്ടിൽ പാർപ്പിക്കുകയും അവർക്കുള്ള ഭക്ഷണം നൽകി അവരെ സഹായിക്കുകയും ചെയ്തിരുന്നു.
കോവിഡ് തുടങ്ങിയ സമയം മുതൽ സഭ ഭേദം കൂടാതെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയുന്നതോടൊപ്പം ചെറിയ സാമ്പത്തിക സഹായവും നൽകുകയുണ്ടായെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like
Comments
Loading...