തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രീ-മാരിറ്റൽ കൗണ്സലിംഗ് കോഴ്സ് ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 4 മുതൽ ആരംഭിക്കും

തിരുവല്ല : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പ്രീ മാരിറ്റൽ കൗൺസലിംഗ് സെക്ഷനുകൾ ഓൺലൈനായി (Zoom Platform) സംഘടിപ്പിക്കുന്നു. ഒക്ടോബർ 4, 11, 18, 25 തീയതികളിൽ വൈകുന്നേരം ഏഴ് മണി മുതൽ 8.30 വരെയാണ് മീറ്റിംങ്ങ് നടക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ കൗൺസിലേഴ്‌സ് ക്ലാസുകൾക്ക് നേതൃത്വം നൽകും. വിവിധ സെക്ഷനുകളിൽ ഡോ. സജികുമാർ കെ.പി, ജോൺ ജേക്കബ്, ഷാർലെറ്റ് പി മാത്യൂ, പാസ്റ്റർ റെജി മൂലേടം എന്നിവർ ക്ലാസുകൾ നയിക്കും.

Download Our Android App | iOS App

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. ഒക്ടോബർ മാസത്തിലെ നാല് ആഴ്ചകളിലായി നടക്കുന്ന കൗൺസിലിംഗ് സെക്ഷനുകളിൽ ചോദ്യോത്തരവേദി, പരസ്പര ആശയ വിനിമയ സെക്ഷൻ, പാനൽ ചർച്ചകൾ തുടങ്ങി വിവിധ സെക്ഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. കോഴ്സ് വിജയകരമായി പൂർത്തികരിക്കുന്നവർക്ക് പ്രീ-മാരിറ്റൽ കൗണ്സലിംഗ് സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രീ-മാരിറ്റൽ കൗൺസിലിംഗ് സെക്ഷനുകൾക്ക് പാസ്റ്റർ സാലു വർഗ്ഗീസ്, ഏബ്രഹാം ഫിലിപ്പോസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...