കാലികം: അറിയാതെപോകരുത് തട്ടിപ്പിന്റെ വിവിധമുഖങ്ങൾ | ബിനു വടശ്ശേരിക്കര

സംഭവം 1
ഈ കഴിഞ്ഞ ദിവസം എനിക്ക് ഫേസ്ബുക്കിൽ ഒരു റിക്വസ്റ്റ് വന്നു നോക്കിയപ്പോൾ വിദേശ വനിതയാണ് എന്നെ സുഹൃത്താക്കാൻ ആഗ്രഹിക്കുന്ന ആൾ അതുകൊണ്ടുതന്നെ ഞാൻ ചെയ്തു പിന്നീടാണ് എന്റെ ഇമെയിൽ ആവശ്യപ്പെടുന്നതും അത്യാവശ്യമായ ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്ന അറിയിച്ചത്. കാഴ്ചയിൽ ഏകദേശം അറുപതിന് മുകളിൽ പ്രായമുള്ള സ്ത്രീയായതുകൊണ്ട് വിവാഹാലോചന അല്ല എന്ന് ഉറപ്പായി. ഈമെയിൽ ഐഡി അയച്ചുകൊടുത്തു അടുത്ത നിമിഷം തന്നെ വളരെ വിശാലമായ ഒരു കത്ത് എനിക്ക് വന്നു. കത്തിന്റെ ഉള്ളടക്കം ഇതാണ് താങ്കൾ ചെയ്യുന്ന സുവിശേഷ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ കുറച്ചു നാളായി കേൾക്കുന്നു. താങ്കളെ സാമ്പത്തികമായി സഹായിക്കാൻ ദൈവാത്മാവ് എനിക്ക് ഒരു ചിന്ത തന്നിരിക്കുന്നു. യിസ്രയേലിൽ ജനിച്ചു വളർന്ന എന്റെ ഭർത്താവ് മരിച്ചു പോയി ഞാൻ ഒരു കാൻസർ രോഗിയാണ് കുടുംബസ്വത്തായ കോടിക്കണക്കിന് രൂപ ലോക്കറിൽ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഇനിയും എനിക്ക് ജീവിക്കാനുള്ള എണ്ണപ്പെട്ട ദിവസങ്ങളിൽ മാത്രമേ ഉള്ളൂ എന്നാൽ എൻറെ സ്വത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സുവിശേഷീകരണത്തിനും ഉപയോഗിക്കണം എന്ന് എനിക്ക് ആഗ്രഹം ഉള്ളതുകൊണ്ടും ദൈവാത്മാവ് നിങ്ങളെ എനിക്ക് കാണിച്ച് തന്നതിനാലും പണം നിങ്ങളുടെ പ്രവർത്തനങ്ങൾക്കായി അയച്ചു തരുവാൻ ആഗ്രഹിക്കുന്നു.
ഒപ്പം വചനത്തിന്റെ ആഴമേറിയ ചില ഉപദേശങ്ങളും നിർദ്ദേശങ്ങളും പ്രോത്സാഹനങ്ങളും എല്ലാം കൂടിയായപ്പോൾ പിന്നെ എന്നല്ലാതെന്തു പറയാൻ. ഞാനും വിട്ടുകൊടുത്തില്ല മറുപടി അയച്ചു കൊണ്ടിരുന്നു എനിക്കറിയാം ഇത് എവിടെയെങ്കിലും ചെന്നവസാനിക്കും. അങ്ങനെ ഇപ്പോൾ അവരുടെ പേരിലുള് പണത്തിന്റെ സർട്ടിഫിക്കറ്റ് കൂടെ എനിക്ക് അയച്ചു തന്നിട്ടുണ്ട്. ഇനിയും എനിക്ക് ആവശ്യമുള്ളത് എനിക്ക് ലഭിക്കുന്ന ഈ കോടിക്കണക്കിന് രൂപ പങ്കിടാനുള്ള സുഹൃത്തുക്കളെയാണ് ദയവായി എന്നെ സ്നേഹിക്കുന്നവരെല്ലാം പണം വാങ്ങാൻ തയ്യാറായി കൊള്ളുക. എന്ന അവസാനത്തെ പടിയായി സെക്യൂരിറ്റി ഏജൻസിയുടെ മെയിലും എനിക്കും വന്നിട്ടുണ്ട്. ഒപ്പം പണം സൂക്ഷിച്ചു വച്ചിരിക്കുന്നതിന്റെ രേഖകളും… അപ്പോൾ ഞാനൊരു കോടീശ്വരനായി എന്നത് തീരുമാനമായി.

തട്ടിപ്പ് വരുന്ന വഴികൾ
കഴിഞ്ഞ പല നാടുകളിലായി ഇത്തരത്തിലുള്ള തട്ടിപ്പിനിരയായ പലരെയും എനിക്ക് നന്നായി പരിചയമുണ്ട്. ചിലർക്ക് ഇതൊരു വിവാഹ ആലോചനയായാണ് വന്നത്.
താങ്കളെ എനിക്കിഷ്ടപ്പെട്ടു വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നു എന്നുപറഞ്ഞ് സുന്ദരിയായ പെൺകുട്ടിയുടെ ഫോട്ടോ ആയിരിക്കും, ഇല്ലെങ്കിൽ യുവാവിന്റെ ഫോട്ടോ ആയിരിക്കും ലഭിക്കുക.

മറ്റുചിലർക്ക് വരുന്നത് വിദേശ പഠനത്തിന് വേണ്ടി നിങ്ങളെ സഹായിക്കാൻ എനിക്ക് പ്രേരണയുണ്ട് എന്ന് രീതിയിൽ ആണ്.

എന്നാൽ വേറെ ചിലർക്ക് ജോലി തയ്യാറാക്കി തരാം , നിങ്ങളുടെ പ്രൊഫൈൽ കണ്ടു ഇഷ്ടപ്പെട്ടു എന്ന രീതിയിലായിരിക്കും. എന്നാൽ അടുത്ത ചിലർക്ക് സുവിശേഷീകരണത്തിൽ താങ്കളെ സഹായിക്കാൻ ആഗ്രഹിക്കുന്നു എന്ന നിലയിൽ ആകാം. ഇത്തരം തട്ടിപ്പിന് ഇരയായവർ ആണ് ഏറ്റവും കൂടുതൽ കേരളത്തിലും ഇന്ത്യയിലും ഉള്ളത്.

സംഭവം 2
അമേരിക്കയിലെ ഒരു പാസ്റ്റർ ആണ് .. നിങ്ങളുടെ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുവാൻ ആഗ്രെഹിക്കുന്നു .. പിന്നെ ഫോട്ടോകൾ ആയി .. വേബിൽ, അവസാനം ഡൽഹിയിൽ gift എത്തി പോലും.. എയർപോർട്ട് ചാർജ് 29,000 അടച്ചു എടുക്കണം .. വേഗം അക്കൗണ്ടിൽ പൈസ ഇടേണം .. 25000 ഡോളർ ബോക്സിൽ ഉണ്ടു പോലും …

തട്ടിപ്പിന് ഇരയാകാൻ ഉള്ള പ്രധാന കാരണങ്ങൾ

1. ഇത്ദൈവം തന്ന ഒരു അനുഗ്രഹമായി കരുതുന്നു. അല്ലെങ്കിൽ പ്രാർത്ഥനയുടെ ഉത്തരമാണ് എന്ന് വിചാരിക്കും.

2. വലിയൊരു അനുഗ്രഹം വരുന്നതുകൊണ്ടു മറ്റാരും അറിയരുതെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ ഇതൊരു രഹസ്യമായി സൂക്ഷിക്കും.

3. ഇത്രയുംവലിയ ഒരു നന്മ കൈയിൽ വരുമ്പോൾ ചെറിയ ഒരു തുക ചിലവാക്കിയാൽ എന്താണ് കുഴപ്പം എന്ന് ഒരു ചോദ്യം പലർക്കും ഉണ്ടാകും.

4. ചിലവൊന്നും ഇല്ല എന്ന് ആദ്യമേ പറയുന്നു എങ്കിലും പിന്നീട് വിസയ്ക്കുവേണ്ടി 250 ഡോളർ, സമ്പാദ്യം മുഴുവൻ നിങ്ങളെ പേരിലേക്ക് മാറ്റാൻ വേണ്ടി 300$ ഇങ്ങനെ പലതായിരിക്കാം അവർ ആവശ്യപ്പെടുന്നത്. കരുതിയിരുന്നില്ലെങ്കിൽ കയ്യിലെ കാശു പോകും.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട:
എനിക്കുള്ള പണം പകുതി വഴിയെത്തി.. ഇനിയും സമ്പാദ്യം വരണമെങ്കിൽ ചെറിയ ഒരു രജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ഇതിനോടൊപ്പം അയയ്ക്കുന്ന കത്തുകൾ വായിച്ചാൽ നിങ്ങൾക്കു പോലും സംശയം തോന്നാം.. വെറുതേ വരുന്ന അനുഗ്രഹം നഷ്ടമാകണോ എന്ന്… ഇപ്പോൾ ഇവർക്ക് രോഗം കൂടുതലാണ് എന്ന ഒരു കത്തും ഫോട്ടോയും അവസാനമായി ലഭിച്ചിട്ടുണ്ട്.. ഇതെല്ലാം അവരുടെ തന്ത്രത്തിന്റെ ഭാഗമാണ്… സാധാരണയായി അവർ ഉപയോഗിക്കുന്ന ചില അടവുകളിൽ ഒന്നാണ് ഇത്.
വിശ്വാസം, വചനം, സ്നേഹം, സഹതാപം. കരുതൽ ദൈവത്തിന്റെ വിശ്വസ്തത സുവിശേഷ വേലക്കുള്ള താത്പര്യം ഇത്യാദി കാര്യങ്ങൾ ഇവരുടെ കത്തുകളിൽ നിശ്ചയമായും ഉണ്ടാകും. കൂടാതെ വിളിച്ചു സംസാരിക്കാൻ ഉള്ള ഫോൺ നമ്പരും ലഭ്യമാണ് സംശയത്തിന്റെ എല്ലാ പഴുതുകളും ഇവർ അടച്ചിരിക്കും…
ഇതുപോലെയുള്ള തട്ടിപ്പിനിരയായ പലരെയും എനിക്കറിയാം… സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…

വാൽകഷണം: ചതി പറ്റിയവർ തുറന്നുപറയുക. പറ്റാത്തവർ ചതിയൻമാരെ സൂക്ഷിക്കുക. ഇപ്പോൾ പണം പ്രതീക്ഷിച്ച് ഇരിക്കുന്നവർ ഉണ്ടെങ്കിൽ ദയവായി പ്രതീക്ഷകൾ വിട്ടുകളയുക….

_ബിനു വടശ്ശേരിക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.