ചെറു ചിന്ത: നോഹയുടെ പെട്ടകത്തിന്റെ സുരക്ഷ | ബെന്നി ഏബ്രാഹാം, സീതത്തോട്

നോഹയുടെ കാലത്തെ ജലപ്രളയത്തിൽ മൂക്കിൽ ശ്വാസം ഉണ്ടായിരുന്ന സകല ജീവജാലങ്ങളും നശിച്ചുപോയി. നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു (ഉൽപ്പത്തി7-23)… പിശാച് നോഹയുടെ കാലത്തെ എല്ലാ ജനങ്ങളെയും ദൈവത്തിൽനിന്നകറ്റി അവരെല്ലാം നശിച്ചുപോയി.യഥാർത്ഥത്തിൽ പിശാചിന് എന്തുകൊണ്ടാണ് ഈ പെട്ടകത്തെ തൊടാൻ കഴിയാതിരുന്നത്!? നോഹയെയും കുടുംബത്തെയും ഇല്ലാതാക്കുവാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്!!?… പിശാച് അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവൻ ജയാളിയായി തീരുമായിരുന്നു!.. ഇവിടെ ഉൽപ്പത്തി3-16ൽ വാഗ്ദത്തംചെയ്ത സ്ത്രീയുടെ സന്തതി നോഹയുടെ കുടുംബത്തിൽകൂടിയാണ് വരേണ്ടത്;കാരണം യേശുവിന്റെ ജനനത്തിങ്കൽ പിശാച് ഹെരോദാവിൽകൂടി ശിശുവിനെ നശിപ്പിക്കാൻശ്രമിച്ചതു വെച്ചുനോക്കുമ്പോൾ അവസരം കിട്ടിയാൽ അവൻ അതിനു ശ്രമിക്കാതിരിക്കില്ല.. ഇവിടെ സകലമനുഷ്യരും നശിച്ചുപോയി ശേഷിക്കുന്നവർ 8പേർമാത്രം.ഇവരെ നശിപ്പിച്ചാൽ ഉൽപ്പത്തി3-16ൽ പറഞ്ഞിരിക്കുന്ന വാഗ്ദത്തസന്തതി ഭൂമിയിലേക്ക് വരികയില്ല! വാഗ്ദത്തസന്തതി ഭൂമിയിലേക്ക് വന്നില്ലെങ്കിൽ ഈ ലോകത്തിന്റെ പ്രഭു വിധിക്കപെടില്ല….എന്നിട്ടും അങ്ങനെഒന്നും സംഭവിക്കാതിരിക്കാനുള്ള ചില കാരണങ്ങളിലെ രണ്ടു കാരണങ്ങൾ…

*ഒന്നാമതായി നോഹ നീതിമാനും നിഷ്കളങ്കനും ദൈവത്തോടുകൂടെ നടക്കുന്നവനുമാകയാൽ നോഹ മാത്രമല്ല നോഹയുടെ കുടുംബവും പെട്ടകവും ദൈവത്തിന്റെ ദൂതൻമാരുടെ വലയത്തിലാണ് അതിനാൽ പിശാചിന് ആ പരിസരത്ത് അടുക്കുവാൻ കഴിയുകയില്ല നിന്റെഎല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ചു തന്റെ ദൂതൻമാരോടു കൽപ്പിക്കും(സങ്കീ91-11)
*രണ്ടാമതായി ഉൽപ്പത്തി3-16ലെ സ്ത്രീയുടെ സന്തതി എന്ന വാഗ്ദത്തം നിറവേറണം ഇപ്പോൾ ഭൂമിയിലെ സകലമനുഷ്യരും നശിച്ചു പോയി; ഇനിയും ആ വാഗ്ദത്തം നിറവേറണ്ടത് നോഹയുടെ കുടുംബത്തിൽ കൂടിയാണ്.ദൈവം വാക്കുമാറാത്തവനും വാഗ്ദത്തങ്ങളിൽ വിശ്വസ്തനുമാകുന്നു അതിനാൽ വെള്ളത്തിന്റെ മുകൾപരപ്പിൽ ഒഴുകുന്ന പെട്ടകത്തെയും അതിലുള്ളവരെയും സൂക്ഷിക്കുവാൻ ദൈവം ജാഗരിക്കും..

ദൈവപൈതലേ.. ജീവിതത്തിൽ പലപ്പോഴും ആശങ്കകൾ ഉയരുമ്പോൾ.. ഈ വലിയ പെരുവെള്ളം ഞാൻ എങ്ങനെ തരണം ചെയ്യും?.. ഈ പെട്ടകം ഞാനെങ്ങനെ നിയന്ത്രിക്കും?.. എപ്പോൾ ഇതിനൊരു അവസാനം ഉണ്ടാകും?.. ഇതിൽ ഞാൻ തകർന്നു പോകുമോ?..എന്നൊക്കെയുള്ള ചിന്തകൾ ജീവിതത്തിൽ കടന്നു വരുമ്പോൾ.. ഒന്നോർക്കുക താങ്കളുടെ പെട്ടകം ഇപ്പോൾ ആയിരിക്കുന്നത് ദൈവഹിതപ്രകാരം തന്നെയാണ്..പെട്ടകം പണിഞ്ഞത് ദൈവം പറഞ്ഞതുപോലെയാണങ്കിൽ പെട്ടകം തകരുകയോ മുങ്ങുകയോ ഇല്ല!..
ദൈവീക വാഗ്ദത്തങ്ങൾ നിറവേറാൻ യാതൊരു സാധ്യതയുമില്ല എന്നുതോന്നിയാലും അതിനായി ജാഗരിക്കുന്ന ദൈവം അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക തന്നെ ചെയ്യും…പെട്ടകത്തിലുള്ള എട്ടുപേർക്കു വേണ്ടി ഈ വെള്ളം താഴും;ഈ പെട്ടകം അരാരാത്ത് പർവ്വതത്തിൽ ഉറയ്ക്കും;വെള്ളം വറ്റിഉണങ്ങിയ ഭൂമിയിൽ നോഹയുടെ സന്തതി പരമ്പരകൾ പടർന്നു പന്തലിക്കും;വാഗ്ദത്തസന്തതി നോഹയുടെ പുത്രനായ ശേമിന്റെ പുത്രനായ അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ മകനായി ബേത്ലഹേമിൽ ജനിക്കും..→ദൈവം ഇവിടെ വാഗ്ദത്തം നിറവേറ്റിയതുപോലെ നിഷ്കളങ്കനും നീതിമാനുമായി ദേവത്തോടുകുടെ നടക്കുമെങ്കിൽ താങ്കളെ കുറിച്ചുള്ള വാഗ്ദത്തങ്ങളും നിറവേറും..പിശാചിന് നശിപ്പിക്കുവാൻ കഴിയുകയില്ല.. പർവ്വതത്തിന്റെ മുകളിൽ പതിനഞ്ചടി ഉയരത്തിൽ പൊങ്ങിയിരിക്കുന്ന വെള്ളത്തിന്റെ മുകൾപരപ്പിലാണോ ഇപ്പോൾ താങ്കളുടെ പെട്ടകം ആയിരിക്കുന്നത്?… ഭയപ്പെടേണ്ട..നോഹക്കും കുടുംബത്തിനും വേണ്ടി ഭൂമിയെ വീണ്ടും വാസയോഗ്യമാക്കിയ ദൈവത്തിന്റെ ഉള്ളംകരത്തിൽ താങ്കൾ സുരക്ഷിതമാണ് എന്നറിഞ്ഞുകൊൾകാ..ശുഭമായിരിക്കട്ടെ..

ബെന്നി ഏബ്രാഹാം
സീതത്തോട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.