ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ‘ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ’ക്ക് ആവേശകരമായ സമാപനം

ബഹറിൻ : ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇൻ്റർ ചർച്ച് ബൈബിൾ ക്വിസിന് ആവേശകരമായ സമാപനം. സെപ്റ്റംബർ 15 വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ്ഫോമിലാണ് ഫൈനൽ റൗണ്ട് മത്സരം നടന്നത്. സെപ്റ്റംബർ 8 ന് നടന്ന പ്രാഥമിക റൗണ്ടിൽ നിന്ന് വിജയിച്ച ആറ് ടീമുകൾ ആയിരുന്നു ഫൈനലിൽ മാറ്റുരച്ചത്. ഫൈനൽ മത്സരത്തിൽ ഐപിസി ബഹ്‌റൈൻ (ഷൈന മധു, ഫ്രിഡ മനോജ്, ലിമോൾ ഷിജു) ഒന്നാം സ്ഥാനവും , ഗില്ഗാൽ ചർച്ച് ഓഫ് ഗോഡ് (ജൂഡിത്ത് ഫ്രാങ്കോ, ബ്യൂല ക്രിസ്റ്റബൽ, ശ്രീലക്ഷ്മി സിജു ) രണ്ടാം സ്ഥാനവും, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് (ജോഷൻ ജോസെഫ്, സിനു വർഗീസ്, രൂത്ത് അന്ന അബിസൺ) മൂന്നാം സ്ഥാനവും കൈവരിച്ചു.

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക് പേജിൽ ലൈവ് സ്ട്രീം ചെയ്ത ഗ്രാൻഡ് ഫിനാലെക്ക് ആയിരങ്ങൾ സാക്ഷികളായിരുന്നു. ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്‌റ്റർ ബ്ലെസ്സൺ പി ബി ക്വിസ് മാസ്റ്ററായി പ്രവർത്തിച്ചു. വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ബൈബിൾ ക്വിസിന് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like
Comments
Loading...