ചെറുചിന്ത : ഉറുമ്പ് അധ്യാപകൻ ! ആകാം ശിഷ്യൻ | പാസ്റ്റർ സൈമൺ തോമസ്, കൊട്ടാരക്കര

ഈ ചെറുചിന്ത വായിക്കുന്ന എല്ലാവരും ഉറമ്പുകളെ കണ്ടിട്ടുണ്ട്. ഉറുമ്പുകൾ ഇല്ലാത്ത നാടോ, കയാറാത്ത വീടോ ഇല്ല.ദൈവവചനത്തിൽ രണ്ടിടത്ത് ഉറുമ്പുകളെ കുറിച്ചുള്ള പാരാമർശം ഉണ്ട്. അതിൽ ഒന്നാമത്തെത് മടിയന്മാർക്കുള്ള ശലോമോന്റെ ശാസനയാണ്. “മടിയാ, ഉറുമ്പിന്റ അടുക്കൽ ചെല്ലുക, അതിന്റെ വഴികളെ നോക്കി ബുദ്ധി പഠിക്ക.”(സദൃശ്യ 6:6).രണ്ടാമത്തെത് യാക്കോയുടെ മകനായ ആഗുരിന് ഉറുമ്പുകളെകുറിച്ചു ലഭിച്ച ജ്ഞാനമാണ്. “ഉറുമ്പു ബലഹീന ജാതി എങ്കിലും അതു വേനൽക്കാലത്ത്‌ ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. “(സദൃശ്യ 30:25). ശാലോമോൻ പറഞ്ഞത് പോലെ ‘അതിന്റ
വഴികളെ നോക്കി ബുദ്ധി പഠിക്ക’ണമെങ്കിൽ, ‘ഉറുമ്പിന്റ അടുക്കൽ ചെല്ലുക ‘. ശേഷം മനുഷ്യൻ ഭൂമിയോളം കുനിയണം.ശേഷം ബലഹീനജാതിയായ ഉറുമ്പിനെ ഒരു അദ്ധ്യാപകനായി സ്വീകരിക്കണം. അപ്പോൾ ശിഷ്യനു ഉറുമ്പിന്റ അതിശയകരമായ ഒട്ടേറെ വഴികളെ പഠിക്കാൻ കഴിയും. ഇതാ ചില വഴികൾ.
1.കാഴ്ചയിൽ ചെറുതും നിസ്സാരവുമായ ഒരു ജീവിയാണ് ഉറുമ്പ്. എങ്കിലും അധ്വാനശക്തിയിലും ബുദ്ധിശക്തിയിലും മനുഷ്യനെ പോലും പിന്നിൽ ആക്കുന്നു.
2.ഉറുമ്പുകൾക്കു നായകനും മേൽവിചാരകനും അധിപതിയും ഇല്ല. എങ്കിലും ആരും വെറുതെ ഇരിക്കുന്നില്ല, വേല ചെയ്യാൻ ആരുടെയും നിർബന്ധവും വേണ്ട.
3.ഉറുമ്പിന്റ ഭാരത്തിന്റ ഇരട്ടി ഭാരമുള്ള വസ്തുക്കൾ ചുമന്നു കൊണ്ടുപോകാനും, വലിയ ഭാരമുള്ള വസ്തുക്കളെ തള്ളി നീക്കാനും ഉറുമ്പുകൾക്ക് നിഷ്പ്രയാസം കഴിയും.
4.വിവിധയിനം ധന്യങ്ങൾ, വിത്തുകൾ, മറ്റു ഭക്ഷണ വസ്തുക്കൾ എന്നിവ ശേഖരിക്കുകയും അവ ഭാവിക്കായി സംരക്ഷിക്കുകയും ചെയ്യന്നു.
5.ഉറുമ്പുകൾ കൂട്ടമായി പോകുമ്പോൾ വഴി തടഞ്ഞാൽ അവർ യാത്ര നിർത്തുകയോ, പിന്തിരിയുകയോ ചെയ്യുന്നില്ല. പകരം തടയുന്ന വസ്തുവിന്റെ മുകളിലൂടയോ, അടിയിലൂടയോ അവരുടെ യാത്ര തുടരും.
6.വേനൽകാലത്തു ഉറുമ്പുകൾ മഞ്ഞുകാലത്തിനായി തയ്യാറെടുക്കും. കലണ്ടർ, വാച്ച്, ക്ലോക്ക് എന്നിവ ഒന്നും ഇല്ലാതാനും.
7.ഉറുമ്പുകൾ ലക്ഷ്യപ്രാപ്തിക്കായി ശബ്ദമുണ്ടക്കാതെ അടുക്കും ചിട്ടയോടെ ഒന്നിനു പുറകെ ഒന്നായി പോകുന്നു.
8.നൂറുകണക്കിന് ഉറുമ്പുകൾ ഒരിടത്തു തന്നെ ഒത്തരുമയോടെ താമസിക്കുന്നു.
9.ആഹാരത്തിന്റെ ഒരു പൊടി പോലും നഷ്ടപെടുത്തി കളയാതെ അതു തന്റെ മാളത്തിൽ എത്തിക്കുന്നു.
10.ഉറുമ്പുകൾ ശത്രുക്കളെ ഒന്നിച്ചു എതിർക്കുന്നു. തങ്ങളുടെ വീടുകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാൻ മരണം വരെയും പോരാടുന്നു.

പാ. സൈമൺ തോമസ്, കൊട്ടാരക്കര.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.