തെറ്റായ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ബ്ലെസി തോമസിന്റെ കുടുംബാംഗങ്ങൾ

 

Download Our Android App | iOS App

മസ്കറ്റ് : ഒമാനിൽ മരണപ്പെട്ട ബ്ലസി തോമസിന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ശവസംസ്കാര ശുശ്രൂഷയുടെ അവസാന സമയങ്ങളിൽ മാതാവിന്റെ മൃതദേഹത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്ന കുട്ടി എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. എന്നാൽ അത്തരമൊരു സന്ദർഭം അവിടെ ഉണ്ടായിട്ടില്ലെന്നും, ദൃശ്യങ്ങളിൽ കാണുന്ന കുട്ടി ബ്ലസി തോമസിന്റെ മകനല്ലെന്നും ബ്ലെസ്സിയുടെ ഭർത്താവ് സാം ജോർജ് അറിയിച്ചു. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും, തങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമെന്നും കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു

-ADVERTISEMENT-

You might also like
Comments
Loading...