ലേഖനം: പ്രത്യാശയുടെ തളിരിലകൾ | ഷെബിന്‍. ജെ. സാബു, കാണാക്കാരി

 

Download Our Android App | iOS App

ഒരിടത്തു ചോലപുരം എന്നൊരു നാട് ഉണ്ടായിരുന്നു .ആ നാട്ടിൽ ആയിരുന്നു പപ്പു അപ്പൂപ്പൻ താമസിച്ചിരുന്നത് .പാൽക്കട്ടികൾ ഉണ്ടാക്കി ചന്തയിൽ കൊണ്ട് വിൽക്കുന്നത് ആയിരുന്നു അപ്പൂപ്പന്റെ ജോലി . അങ്ങനെ ഒരുനാൾ പാൽകട്ടികൾ ചന്തയിൽ കൊണ്ട് പോയി വിറ്റിട്ട് വരുന്ന വഴിയിൽ അപ്പൂപ്പൻ അവിടെ നായാട്ടുകാർ നായാട്ടിനായി കുഴിച്ചു വച്ചിരുന്ന കുഴികളിൽ ഒന്നിൽ വീണു പരിക്ക് പറ്റി . ഇത് കണ്ട നായാട്ടുകാർ അപ്പൂപ്പനെ രക്ഷിച്ചു വീട്ടിൽ എത്തിച്ചു .എന്നാൽ പരിചരിക്കാൻ ആരും ഇല്ലാതെ ഇരുന്ന അപ്പൂപ്പൻ അവിടെ തന്നെ കഴിച്ചു കൂട്ടി . ഒരു നാൾ അപ്പൂപ്പനെ കാണാൻ അപ്പൂപ്പന്റെ സുഹൃത്ത്‌ വന്നു . അപ്പോഴേക്കും പരിചരിക്കാൻ ആരും ഇല്ലാതെ അപ്പൂപ്പൻ അവശനായി തീർന്നിരുന്നു . സുഹൃത്തിനെ കണ്ട അപ്പൂപ്പൻ ഇങ്ങനെ പറഞ്ഞു . എന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു .പുറത്തു നിൽക്കുന്ന മരം ചൂണ്ടി ആ മരത്തിന്റെ ഇലകൾ കൊഴിഞ്ഞു പോകുന്നത് പോലെ ആണ് എന്റെ നാളുകൾ .ആ മരത്തിലെ അവസാനത്തെ ഇലയും പൊഴിഞ്ഞു വീഴുമ്പോൾ ഞാനും ഈ ഭൂമിയിൽ നിന്ന് പോകും . ഇത് കേട്ടു സുഹൃത്തിനു വിഷമമായി .അപ്പൂപ്പനെ ആശ്വസിപ്പിച്ചു സുഹൃത്ത്‌ മടങ്ങി .അപ്പൂപ്പൻ ഇലകൾ പൊഴിയുന്നതും നോക്കി കിടന്നു . അങ്ങനെ ഇലകൾ പൊഴിഞ്ഞു പൊഴിഞ്ഞു അവസാനം രണ്ടു ഇലകൾ മാത്രം അവശേഷിച്ചു .

post watermark60x60

എന്നാൽ നാളുകൾ ഏറെ കഴിഞ്ഞിട്ടും ആ രണ്ടു ഇലകൾ മാത്രം പൊഴിഞ്ഞില്ല .അങ്ങനെ നാളുകൾ കടന്നു പോകവേ അപ്പൂപ്പനും സുഖം പ്രാപിച്ചു .ഒരു നാൾ ആ സുഹൃത്ത് അപ്പൂപ്പനെ കാണുവാൻ വന്നു . അപ്പോൾ അപ്പൂപ്പൻ ആ ഇലയുടെ കാര്യം സുഹൃത്തിനോട് പറഞ്ഞു . അപ്പോൾ ആ സുഹൃത്ത് അപ്പൂപ്പനോട് പറഞ്ഞു .
ആ മരത്തിൽ ഒന്നും തന്നെ അവശേഷിക്കുന്നില്ല . അപ്പൂപ്പന്റെ ആരോഗ്യവും വിശ്വാസവും വീണ്ടെടുക്കുന്നതിനായി ആ സുഹൃത്ത്‌ ചെയ്തത് ആയിരുന്നു അത് . സുഹൃത്ത് അപ്പൂപ്പനോട് പറഞ്ഞു , വിശ്വാസം എന്നത് ജീവിതത്തിന്റെ അടിത്തറ ആണ് . വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു ( എബ്രായർ 1:1) ആയതിനാൽ നമ്മൾ നമ്മുടെ വിശ്വാസത്തെ മുറുകെ പിടിച്ചു കൊൾക .

പിശാചിനെതിരെ നാം എന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അവനിൽ നിന്നും ഒരു പ്രത്യാക്രമണം പ്രതീക്ഷിക്കാവുന്നതാണ് .അവൻ നമ്മുടെ വിശ്വാസത്തെയും മനസിനെയും ശരീരത്തെയും നമ്മുടെ വസ്തു വകകളെയും കടന്നാക്രമിക്കാൻ സാധ്യത ഉണ്ട് എന്നതിനാൽ വിശ്വാസത്തിന്റെ പരിച കൊണ്ട് നാമതിനെ പൊതിഞ്ഞു നിർത്തേണ്ടതു അത്യാവശ്യമാണ് . ആയതിനാൽ തന്റെ വിശ്വാസത്തിൽ മുറുകെ പിടിച്ചു കൊള്ളുക എന്ന് സുഹൃത്ത് അപ്പൂപ്പനെ മനസിലാക്കി സന്തോഷത്തോടെ അവിടുന്ന് യാത്രയായി ….

ഷെബിന്‍. ജെ. സാബു,
കാണാക്കാരി

-ADVERTISEMENT-

You might also like
Comments
Loading...