ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ബൈബിൾ ക്വിസ് ഫൈനൽ ഇന്ന്

ബഹറിൻ : ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇൻ്റർ ചർച്ച് ബൈബിൾ ക്വിസിന്റെ ഫൈനൽ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം നടക്കും. ഒന്നും രണ്ടും രാജകന്മാർ(1& 2 kings), ലൂക്കോസ്, അപ്പോസ്തലപ്രവർത്തികൾ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ബൈബിൾ ക്വിസ് നടത്തപ്പെടുന്നത്. വൈകുന്നേരം 7 (ഇന്ത്യൻ സമയം 9:30) മണിമുതൽ 9:30 വരെ സൂമിലൂടെ നടത്തപ്പെടും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

പ്രാഥമിക റൗണ്ടിൽ വിജയിച്ച 6 ടീമുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുന്നത്. ഒരു ഗ്രൂപ്പിൽ 3 അംഗങ്ങളാണുള്ളത്. വിജയികൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്രൈസ്തവ എഴുത്തുപുര ബഹറിൻ ചാപ്റ്റർ ബൈബിൾ ക്വിസിന് നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...