കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ (KPF) റിവൈവൽ മീറ്റിംഗ് സെപ്റ്റംബർ 15 ന്

എഡിസൺ ബി ഇടയ്ക്കാട്

കടമ്പനാട് : ശുശ്രൂഷകന്മാരുടെ കൂട്ടായ്മയായ കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ റിവൈവൽ മീറ്റിംഗ് ഇന്ന് നടക്കും. വൈകിട്ട് 7. 30 മുതൽ നടക്കുന്ന ഓൺലൈൻ മീറ്റിംഗിൽ പി എം ജി സഭാ പ്രസിഡണ്ട് പാസ്റ്റർ ജി. ജെ. അലക്സാണ്ടർ മുഖ്യപ്രഭാഷകനാണ്. സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ മീറ്റിംഗ് കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പും, തുവയൂർ ബഥേൽ എജി സഭയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

post watermark60x60

നൂറിലധികം വരുന്ന ശുശ്രൂഷകൻമാരുടെ സൗഹൃദ കൂട്ടായ്മയാണ് കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ് (KPF). പാസ്റ്റർ ബേബി കടമ്പനാട് (പ്രസിഡണ്ട്), പാസ്റ്റർ ഷാബു ജോൺ (സെക്രട്ടറി), പാസ്റ്റർ ഒ. എം. കുഞ്ഞുമോൻ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

You might also like