ഇന്നത്തെ ചിന്ത : സ്വയം സൂക്ഷിക്കുമെന്നു തീരുമാനിച്ച ദാനിയേൽ | ജെ.പി വെണ്ണിക്കുളം

ബാബിലോണിൽ പ്രവാസിയായിരിക്കുമ്പോൾ ദാനിയേൽ അവിടുത്തെ സുഖസൗകര്യങ്ങളിൽ മതിമറന്നില്ല. എങ്ങനെയും ജീവിക്കാമെന്നു ചിന്തിച്ചില്ല. വിഗ്രഹാർപ്പിതങ്ങൾ കൊണ്ടു തന്നെത്താൻ അശുദ്ധമാക്കുകയില്ല എന്നു താൻ തീരുമാനിച്ചു. താനും സുഹൃത്തുക്കളും എടുത്ത തീരുമാനം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു എങ്കിലും ദൈവത്തിൽ ആശ്രയിച്ചു എടുത്ത തീരുമാനം ആയതിനാൽ ദൈവം അവരെ മാനിച്ചു. ദൈവം അവരോടു കൂടെയുണ്ടെന്നതിന്റെ തെളിവായിരുന്നു ഇത്‌. പ്രിയരേ, ഇന്നും ഏതു സാഹചര്യത്തിലും തങ്ങളെത്തന്നെ സൂക്ഷിച്ചു ജീവിക്കാൻ ഒരു ഭക്തന് കഴിയും.

post watermark60x60

ധ്യാനം : ദാനിയേൽ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like