സംസ്ഥാന പി.വൈ.പി.എ ടി.വി ചലഞ്ച് ഹൈറേഞ്ചിൽ പുരോഗമിക്കുന്നു

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എ ടി.വി വിതരണം ഹൈറേഞ്ച്, കോഴിക്കോട് മേഖലകളിൽ നടത്തപ്പെട്ടു. മേഖല പി.വൈ.പി.എ പ്രവർത്തകരാണ് അർഹരായവർക്ക് കൈമാറുന്നത്.

post watermark60x60

പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, എഡ്യൂക്കേഷൻ ബോർഡ്‌ കൺവീനർ ബ്ലെസ്സൻ മാത്യു എന്നിവർ ഹൈറേഞ്ച് മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഹൈ-റേഞ്ച് മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഡാനിയേൽ ജോൺ, സെക്രട്ടറി ഷിജു കുട്ടൻതറ, സ്റ്റേറ്റ് പ്രെസ്ബിറ്ററി കൗൺസിൽ ഭാരവാഹിയായ പാസ്റ്റർ ജോസഫ് ജോൺ, കൗൺസിൽ അംഗം ഷിജോ ജോസഫ്, മുൻ സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ബിജു വർഗീസ്, സംസ്ഥാന പി.വൈ.പി.എ കൗൺസിൽ അംഗം പാസ്റ്റർ സുനിൽ സി. ജോൺ, പാസ്റ്റർ ജിസ്മോൻ കട്ടപ്പന എന്നിവർ സന്നിഹിതരായിരുന്നു.

Download Our Android App | iOS App

കോഴിക്കോട് മേഖലയിൽ നടത്തപ്പെട്ട വിതരണത്തിൽ പി.വൈ.പി.എ മേഖല പ്രസിഡന്റ് പാസ്റ്റർ സുനിൽ മാത്യു, സെക്രട്ടറി പാസ്റ്റർ ബിജോയ് കെ.ജെ,
ജോ. സെക്രട്ടറി ഇവാ. ശമുവേൽ റ്റി. ജോൺ (ബ്ലസ്സൻ) എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like