ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന് അനുഗ്രഹീത തുടക്കം

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വനിതാ സമാജം ത്രിദിന വാർഷീക ജനറൽ ക്യാമ്പിന്  കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻറിൽ തുടക്കമായി. ഉത്ഘാടന സമ്മേളനത്തിൽ ജോളി തോമസ്  അധ്യക്ഷത വഹിച്ചു. ശാരോൺ ഫെലോഷിപ്പ് ചർച്ച് തിരുവല്ല സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ടി. എം. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജേക്കബ് ജോർജ് ആശംസാ സന്ദേശം അറിയിച്ചു. ജിഷ സാജു ആൻഡ് ടീം ഗാനങ്ങൾ ആലപിച്ചു. ഡോ. ആനി ജോർജ് തീം പ്രസന്റേഷൻ നിർവഹിച്ചു.
‘ആത്മാവിന്റെ ഐക്യത’ (Eph- 4:3) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. തുടർന്നുള്ള ദിവസങ്ങളിലും വേദ പരിജ്ഞാനമുള്ള പ്രഭാഷകർ വിഷയത്തെ അധികരിച്ച് സംസാരിക്കും. ആത്മ നിറവിൽ ഉള്ള ആരാധനയും ചിട്ടയായ വേദപഠന ക്ലാസുകളും ടീനേജ്ഴ്സിനായി പ്രത്യേക കൗൺസിലിംഗും പ്രാർത്ഥനാ സെക്ഷനുകളും ക്രമീകരിച്ചിട്ടുണ്ട്.
വിദഗ്ധ ഡോക്ടേഴ്സ് നയിക്കുന്ന ആരോഗ്യ സെമിനാർ – സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയം വിഷയമാസ്പദമാക്കി നടക്കുന്നു.
ഒപ്പം  വിനോദ/ വിജ്ഞാന സദസ്സുകളുമുണ്ട്. മെയ് 6 ബുധനാഴ്ച ഉച്ചയ്ക്ക് സമാപിക്കും.

വനിതാ സമാജം ഭാരവാഹികളായ സൂസൻ തോമസ് (ജന. പ്രസിഡണ്ട് ), സുജ നൈനാൻ
(ജന. സെക്രട്ടറി), മറിയാമ്മ ജോയി
(ജന. ട്രഷറർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ  വിപുലമായ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു.

വാർത്ത: ജാൻസി ജോബ് (മീഡിയാ സെക്രട്ടറി)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading