യേശുവാണന്ന അവകാശവാദവുമായി റഷ്യയിൽ യുവാവ് രംഗത്ത്

മോസ്കോ :താന്‍ യേശുക്രിസ്തുവിന്റെ പുനര്‍ ജന്മമാണെന്നും ലോകാവസാനം വലിയൊരു പ്രളയത്തോടെ ഉടന്‍ സംഭവിക്കുമെന്നും നല്ലവരെ രക്ഷിക്കുകയാണ് തന്‍റെ ദൗത്യം എന്ന അവകാശവാദവുമായി റഷ്യയിലെ സൗത്ത് സൈബേറിയയി ലുള്ള ‘പെത്രോപാവലോക്’ ഗ്രാമനിവാസിയായ ‘സര്‍ഗോയ്’ എന്ന വ്യക്തി രംഗത്ത് വന്നിരിക്കുന്നു.

അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ച് നൂറുകണക്കിനാളുകൾ അദ്ദേഹം നിര്‍മ്മിച്ച പള്ളിക്കടുത്ത് വന്നു താമസമാക്കിയിട്ടുണ്ട്.
ലോകാവസാനം ഒരു വന്‍പ്രളയത്തോടെ ഉടന്‍ സംഭവിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

സര്‍ഗോയ്ക്ക് ഇപ്പോള്‍ പതിനായിരത്തിലധികം അനുയായികളുണ്ട്‌. ദിവസവും അവരുടെ എണ്ണം കൂടിവരുകയാണ്.

.

വീടുകളില്‍ ഇദ്ദേഹത്തിന്‍റെ ചിത്രം വച്ചാണ് ആളുകള്‍ ആരാധന നടത്തുന്നത്

രണ്ടു ഭാര്യമാര്‍ക്കും 6 മക്കള്‍ക്കുമൊപ്പം സ്വന്തമായി സ്ഥാപിച്ച പള്ളിയില്‍ക്കഴിയുന്ന സര്‍ഗോയ് എന്ന അഭിനവ ക്രിസ്തു , ഇപ്പോള്‍ പൂര്‍ണ്ണമായും ഒരു സസ്യഭുക്കാണത്രെ. 1991 ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിന് മുന്‍പുവരെ സര്‍ഗോയ് റെഡ് ആര്‍മിയിലെ ഒരു സാധാരണ ട്രാഫിക് പോലീസുകാരനായിരുന്നു.

അനുയായികളെ ലഹരിവിമുക്തരാക്കാനും തികഞ്ഞ സസ്യഭുക്കുകളാക്കാനും നിരന്തരം ഉപദേശം നല്‍കുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ വിശ്വസിച്ചു യുവാക്കളുള്‍പ്പെടെ ധാരാളം പേര്‍ ജോലി വരെ ഉപേക്ഷിച്ച് അദ്ദേഹത്തിന്‍റെ ശിഷ്യരായിരിക്കുകയാണ്.

1991 നു ശേഷമാണ് താന്‍ ക്രിസ്തുവിന്‍റെ പുനര്‍ജന്മമാണെന്നും ഭൂമിയിലെ മനുഷ്യരെ നന്മയുടെയും അഹിംസയുടെയും പാതയില്‍ കൊണ്ടുവരണമെന്നും ,ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പ്‌ ഇനി ആവശ്യമില്ലാത്തതിനാല്‍ ദൈവം ഉടനെ വന്‍ പ്രളയം സൃഷ്ടിക്കാന്‍ പോകുന്നു എന്നുള്ള ദൈവകല്‍പ്പന തനിക്കു നേരിട്ട് ദൈവത്തില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു.. ക്രിസ്തുവില്‍ നിന്ന് വെത്യസ്തമായി ഒരു മൃഗത്തെയും ,പക്ഷികളെയും കൊല്ലരുതെന്നും ,ഭക്ഷിക്കരുതെന്നും സസ്യാഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളുവെന്നും ദൈവകല്‍പ്പന പ്രകാരമാണ് താന്‍ ആളുകളെ ഉപദേശിക്കുന്നതെന്നും അദ്ദേഹം പറയുന്നു .

ഒരു കാര്യം ഉറപ്പാണ് 56 കാരനായ സര്‍ഗോയിയെ ദൈവപുത്രനായി കാണുന്ന ആയിരങ്ങള്‍ സൈബേരിയയിലുണ്ട്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അക്ഷരം പടി അനുസരിക്കുന്ന അനുയായികള്‍ ഭൂരിപക്ഷവും മാംസാഹാരവും ലഹരിയും ഉപേക്ഷിച്ചു സസ്യഭുക്കുകളായി മാറിക്കഴിഞ്ഞു.

എന്തിനേറെ ക്രിസ്തുവന്റെ ചിത്രത്തിന്‍റെ സ്ഥാനത്തു സര്‍ഗോയ് യുടെ ചിത്രം നിരവധി യളുകള്‍ വീടുകളില്‍ വച്ചാരാധിക്കുന്നുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.