നൂറിൽപരം ശുശ്രൂഷകർക്കു കൈത്താങ്ങായി K. E. മിഷൻ ബോർഡ്‌

ക്രൈസ്തവ എഴുത്തുപുര സുവിശേഷീകരണ ദർശനത്തോടെ തുടങ്ങിയ മിഷൻ ബോർഡ്, സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നൂറോളം ദൈവദാസന്മാരെയും കുടുംബങ്ങളെയും ഇതിനകം സഹായിച്ചു കഴിഞ്ഞു. ഈ ലോക്ക് ഡൗൺ സമയത്ത് സാമ്പത്തിക പരാധീനതയിലൂടെ കടന്നുപോയ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുളള മിഷനറിമാർക്ക് താങ്ങും തണലുമായി മിഷൻ ബോർഡിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുളള സഹായപദ്ധതിയും മിഷനുമായി ബന്ധപ്പെട്ടു നടക്കുന്നുണ്ട്. ഉപരി പഠനത്തിന് സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവരുടെ ആവശ്യത്തിലേക്ക് ചെറിയ കൈതാങ്ങ് ആകുവാൻ K.E. മിഷൻ ബോർഡിന് സാധിച്ചു.

post watermark60x60

ലോകമെമ്പാടുമുളള ക്രൈസ്തവ എഴുത്തുപുര സഹകാരികളുടേയും, ചാപ്റ്ററുകളുടേയും, യൂണിറ്റുകളുടെയും, മിഷൻ പ്രതിനിധികളുടെയും, സുവിശേഷവേലയെ സ്നേഹിക്കുന്ന അഭ്യുദയകാംഷികളുടെയും നിർലോഭമായ സഹകരണം മിഷൻ ബോർഡ് പ്രവർത്തനങ്ങൾക്ക് എക്കാലത്തും മുതൽകൂട്ടാണ്. ഭാവിയിലും വിവിധ കർമ്മപദ്ധതികൾ മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ചെയ്യാൻ പദ്ധതിയിട്ടിട്ടുണ്ട്. മിഷൻ ബോർഡ് ഡയറക്ടറായി എബിൻ അലക്സ്‌ (കാനഡ), അസോസിയേറ്റ് ഡയറക്ടർമാരായി അനീഷ് വലിയപറമ്പിൽ (ന്യൂഡൽഹി), ഡെൺസൻ ജോസഫ് നെടിയവിള (ദുബായ്) എന്നിവർ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like