പി.വൈ.പി.എ & ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ ടിവി ചലഞ്ച്

കുമ്പനാട്: ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് പഠനത്തിന് സഹായം നൽകുന്ന സംസ്ഥാന പി.വൈ.പി.എയുടെ ടിവി ചലഞ്ച് തൃശ്ശൂർ, കോട്ടയം മേഖലകളിൽ പൂർത്തിയായി.

ഐ.പി.സി കുവൈറ്റ് പി.വൈ.പി.എയാണ് ഇരുപത്തിയഞ്ച് ടിവികൾ സ്പോൺസർ ചെയ്തത്.

സംസ്ഥാന പി.വൈ.പി.എയുടെ റ്റി.വി. ചലഞ്ച് പദ്ധതി എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിലും പൂർത്തിയായി.

ജോർജ്ജ് മത്തായി സിപിഎ, ജെയിംസ് റ്റി. ശാമുവേൽ അറ്റ്ലാന്റാ എന്നിവരും പ്രസ്തുത പദ്ധതിക്ക് കൈകോർത്തിട്ടുണ്ട്. ബ്ലെസ്സൻ മാത്യു കൺവീനറായിട്ടുള്ള സംസ്ഥാന പി.വൈ.പി.എ എഡ്യൂക്കേഷൻ ബോർഡും പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്നു.

കോട്ടയം മേഖലയിൽ സംസ്ഥാന പി.വൈ.പി.എ വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ അധ്യക്ഷനായിരുന്നു. കോട്ടയം മേഖല പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, മേഖല സെക്രട്ടറി ജോഷി സാം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷിജോ കാനം, ജോയിന്റ് സെക്രട്ടറി ഫെബിൻ വൈക്കം, പബ്ലിസിറ്റി കൺവീനർ ജെബിൻ ജെയിംസ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

ഐപിസി കാനം സെന്റർ മിനിസ്റ്റർ പാസ്റ്റർ പി.ജെ. മാത്യു, സെന്റർ സെക്രട്ടറി പാസ്റ്റർ ഇ.സി ജോസഫ്, കാനം സെന്റർ പി.വൈ.പി.എ സെക്രട്ടറി ജോഫിൻ ഇഞ്ചിയിൽ, കോട്ടയം സൗത്ത് പി.വൈ.പി.എ സെക്രട്ടറി വത്സൻ എബ്രഹാം, ബിബിൻ വൈക്കം എന്നിവർ സന്നിഹിതരായിരുന്നു.

തൃശ്ശൂർ മേഖലയിൽ മേഖലാ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ എ.കെ പൗലോസ്, സെക്രട്ടറി സുബീഷ്, സംസ്ഥാന പി.വൈ.പി.എ കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ബോബി ചെറിയാൻ, കുന്നംകുളം സെന്റർ പി.വൈ.പി.എ പ്രസിഡണ്ടുമായ ഹെയ്‌ൻസ്, ചങ്ങരംകുളം ഐ.പി.സി സഭാ ശുശ്രുഷകൻ പാസ്റ്റർ തങ്കച്ചൻ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.