ചെറു ചിന്ത: ദൈവം ഒപ്പമുണ്ട് | ജോസ് പ്രകാശ്

ഒരു പ്രത്യേക സമയത്തോ സന്ദർഭത്തിലോ ആണ് മനുഷ്യരിൽ നിന്നും സഹായവും സാന്നിധ്യവും കൂടുതലായി ലഭിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് ഒപ്പം നില്ക്കുന്നതും അല്പനേരം കഴിഞ്ഞ് അകന്ന് പോകുന്നതും സാധാരണമാണ്. എന്നാൽ എല്ലാ കാലത്തും സഹായിക്കാനും സംരക്ഷിക്കുവാനും കൂടെയുള്ളത് ദൈവം മാത്രമാണ്.

post watermark60x60

” ലോകാവസാനത്തോളം എല്ലാ നാളും ഞാൻ നിങ്ങളോട് കൂടെ ഉണ്ട് ” എന്ന്
പ്രസ്താവിച്ച ഏക സത്യദൈവം യേശു ക്രിസ്തു മാത്രമാണ്.

ഏദൻ തോട്ടത്തിൽ ആദാമിനോടും കുടുംബത്തോടും കൂടെയുണ്ടായിരുന്ന ദൈവം പെട്ടകത്തിൽ നോഹയോടും കുടുംബത്തോടും ഒപ്പം ഉണ്ടായിരുന്നു.

Download Our Android App | iOS App

അബ്രഹാമിന്റെ യാത്രയിൽ കൂടെയുണ്ടായിരുന്ന ദൈവം ഹാരാനിൽ യാക്കോബിന് ഒപ്പമുണ്ടായിരുന്നു.

മിസ്രയീമിൽ യോസേഫിനോടു കൂടെയും മിദ്യാനിൽ മോശയ്ക്ക് ഒപ്പവും ഉണ്ടായിരുന്നു.

ഏലിയാവിന്റെ കൂടെ കർമ്മേലിൽ ഉണ്ടായിരുന്ന ദൈവം ഗില്ഗാലിൽ എലീശയോടൊപ്പം ഉണ്ടായിരുന്നു.

യെരിഹോവിൽ യോശുവയോടൊപ്പം ഉണ്ടായിരുന്ന ദൈവം യിസ്രായേലിൽ ദാവീദിനോടു കൂടെ ഉണ്ടായിരുന്നു.

ഈ മഹാമാരിയിൽ നാം ഒറ്റയ്ക്കല്ല,
നമ്മുടെ കൂട്ടിനായി യേശു കൂടെയുണ്ട്. കൂരിരുൾ തിങ്ങിനിറഞ്ഞ പാതകളിലും ബാഖായുടെ താഴ്വരയിലും യേശു നാഥൻ ഒപ്പമുണ്ട്.

വെള്ളത്തിൽ കൂടി കടക്കേണ്ടി വന്നാലും തീയിൽ കൂടെ നടക്കേണ്ടി വന്നാലും ആശ്വാസദായകനായ യേശു നമ്മോട് കൂടെയുണ്ട്.

പൂർവ്വപിതാക്കന്മാരോടും പ്രവാചകന്മാരോടും പ്രിയശിഷ്യന്മാരോടും അപ്പൊസ്തൊലന്മാരോടും കൂടെയുണ്ടായിരുന്ന ഏറ്റവും അടുത്ത തുണയായ കർത്താവ് ലോകാവസാനത്തോളം നമ്മുടെ കൂടെയുണ്ടാകും ഒപ്പമുണ്ടാകും.

ജോസ് പ്രകാശ്

-ADVERTISEMENT-

You might also like